ETV Bharat / bharat

പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു - Budhadeb bhattacharya Passed away

പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു

ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു  CPM
Budhadeb bhattacharya (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 8, 2024, 10:40 AM IST

Updated : Aug 8, 2024, 11:05 AM IST

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ(80) അന്തരിച്ചു. 2000 മുതല്‍ 2011 വരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു. 2000 മുതല്‍ 2011 വരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു.

വിടപറഞ്ഞത് കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവ്. പശ്ചിമബംഗാളിന്‍റെ ഏഴാമത്തെ മുഖ്യമന്ത്രി ആയിരുന്നു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. അന്ത്യമായത് അന്‍പത് കൊല്ലം നീണ്ട രാഷ്‌ട്രീയ സപര്യയ്ക്ക്.

ശ്വാസ കോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാവിലെ 8.20ന് പാം അവന്യൂ റസിഡന്‍സിലായിരുന്നു അന്ത്യം. മുഖ്യമന്ത്രി പദത്തില്‍ നിന്ന് പിന്‍മാറിയ ശേഷം പാര്‍ട്ടി ഉന്നത ഘടകങ്ങളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആരോഗ്യകാരണങ്ങളാള്‍ അദ്ദേഹം മുഖ്യധാരയില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയായിരുന്നു. മകന്‍ സുചേതന്‍ ഭട്ടാചാര്യയാണ് മരണ വിവരം അറിയിച്ചത്.

2001ലും 2006ലും തുടർച്ചയായി രണ്ട് തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് ഇടതുമുന്നണിയെ ബംഗാളിൽ അധികാരത്തിലെത്തിച്ചു. 2000 മുതൽ 2011 വരെ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ അനാരോഗ്യം മൂലം 2018ൽ പാർട്ടിച്ചുമതലകളിൽനിന്നു രാജിവച്ചിരുന്നു. 2019 ഫെബ്രുവരിക്കു ശേഷം പൊതുപരിപാടികളിലും പങ്കെടുത്തിരുന്നില്ല. ഇടതുമുന്നണിയുടെ കോട്ടയായിരുന്ന ബംഗാളിൽ ജ്യോതി ബസുവിന്‍റെ പിൻഗാമിയായി 2000ൽ മുഖ്യമന്ത്രിയായി. 2001, 2006 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തിയെങ്കിലും 2011ൽ കനത്ത പരാജയം നേരിട്ടു.

ഉത്തര കൊൽക്കത്തയിൽ 1944 മാർച്ച് 1നു ജനിച്ച ബുദ്ധദേവ് പ്രസിഡൻസി കോളജിൽനിന്നു ബിരുദം നേടി. 1968ൽ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ (ഡിവൈഎഫ്ഐ ) ബംഗാൾ സെക്രട്ടറിയായ അദ്ദേഹം 1971ൽ സിപിഎം സംസ്ഥാനകമ്മിറ്റി അംഗവും 1985ൽ കേന്ദ്ര കമ്മിറ്റി അംഗവുമായി. ഇടതുമുന്നണി ബംഗാൾ ഭരണം പിടിച്ചെടുത്ത 1977ൽ കോസിപുരിൽനിന്ന് ആദ്യമായി നിയമസഭാംഗമായി. 1987ൽ പരാജയപ്പെട്ടെങ്കിലും അതേവർഷം തന്നെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് മന്ത്രിയായി.

1987–96 കാലത്തു വാർത്താവിനിമയ, സാംസ്‌കാരിക വകുപ്പും 1996–99 കാലത്ത് ആഭ്യന്തരവും കൈകാര്യം ചെയ്‌തു. 2000 ജൂലൈയിൽ ഉപമുഖ്യമന്ത്രിയായ ബുദ്ധദേവ്, നവംബറിൽ ആരോഗ്യകാരണങ്ങളാൽ ജ്യോതിബസു സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നു മുഖ്യമന്ത്രിയായി. ഒപ്പം സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായി. 2006-11 കാലത്ത് വ്യവസായങ്ങൾക്കായുള്ള കൃഷിഭൂമി ഏറ്റെടുക്കലാണു ബുദ്ധദേവ് സർക്കാരിനെതിരെ ജനരോഷം അഴിച്ചുവിട്ടത്. സിംഗൂർ, നന്ദിഗ്രാം, മി‍ഡ്‌നാപുർ വിഷയങ്ങൾ ഉയർത്തിയ കൊടുങ്കാറ്റിൽ ബുദ്ധദേബിനും ഇടതുമുന്നണിക്കും കാലിടറി. സിപിഎം കേവലം 40 സീറ്റിൽ ഒതുങ്ങി. ജാദവ്പുരിൽ ബുദ്ധദേവും പരാജയപ്പെട്ടു. 2015ൽ വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ പിബിയിൽ നിന്നു ഒഴിവായി. കേന്ദ്രകമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാണ്.

രണ്ടു പതിറ്റാണ്ടിലേറെക്കാലം മന്ത്രിയായിരുന്നുവെങ്കിലും ലാളിത്യമായിരുന്നു ബുദ്ധദേവിന്‍റെ മുഖമുദ്ര. ബംഗാളിഭാഷയിൽ അഗാധപാണ്ഡിത്യം നേടിയിരുന്ന അദ്ദേഹം ശ്രദ്ധേയമായ സാഹിത്യപഠനങ്ങളും വിവർത്തനങ്ങളും നടത്തിയിട്ടുണ്ട്. ഭാര്യ: മീര. മകൾ സുചേതന.

Last Updated : Aug 8, 2024, 11:05 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.