കൊല്‍ക്കത്ത (പശ്ചിമ ബംഗാള്‍) : ഹൂഗ്ലി ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ഥി ലോകേത് ചാറ്റര്‍ജിയുടെ വാഹനം തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയുള്ള ഗുണ്ടകള്‍ ആക്രമിച്ചതായി ബിജെപി. ബാന്‍സ്‌ബരിയ മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ ശില്‍പി ചാറ്റര്‍ജിയുടെ നേതൃത്തത്തിലാണ് തങ്ങളുടെ പ്രതിനിധിക്ക് നേരെ ആക്രമണം നടന്നതെന്നും ബിജെപി ആരോപിച്ചു. ശനിയാഴ്‌ച ആയിരുന്നു സംഭവം.
'ബാന്‍സ്‌ബെരിയയിലെ കാളി പൂജ ആഘോഷങ്ങള്‍ക്കിടയില്‍ ബാന്‍സ്‌ബെരിയ മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ ശില്‍പി ചാറ്റര്‍ജിയുടെ നേതൃത്വത്തിലുള്ള ഗുണ്ട സംഘം ഹൂഗ്ലിയില്‍ ബിജെപി സ്ഥാനാര്‍ഥി ലോകേത് ചാറ്റര്‍ജിയുടെ കാര്‍ ആക്രമിച്ചു' -ബിജെപി പശ്ചിമ ബംഗാള്‍ ഘടകം ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്‌തു.
'ഹൂഗ്ലിയിലും പശ്ചിമ ബംഗാളിലും ബിജെപിയ്‌ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന വ്യാപകമായ ആക്രമണത്തിന്‍റെ ഭാഗമാണ് ഈ സംഭവവും. നീതിയുക്തവും സമാധാനപരവുമായ തെരഞ്ഞെടുപ്പിനായി കുറ്റവാളികളെ വേഗം പിടികൂടാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുന്നു' -പോസ്റ്റില്‍ പറയുന്നു.
മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കീഴിലുള്ള സംസ്ഥാന പൊലീസ് കാഴ്‌ചക്കാരായി നോക്കിനില്‍ക്കുകയാണെന്നും ബിജെപി വിമര്‍ശനം ഉന്നയിച്ചു.