ETV Bharat / bharat

വെറും 20 രൂപ കൊണ്ട് വിവാഹം നടത്താം; ഇത് വിചിത്ര പാരമ്പര്യം - WEDDING TRADITION AT DHAMTARI

ഗോറിയ ഗോത്രത്തിൽ ഒരു ആൺകുട്ടിയോ പെൺകുട്ടിയോ വിവാഹം കഴിക്കുമ്പോൾ വെറും 20 മുതൽ 500 രൂപ വരെ ഇരുകക്ഷികളും നൽകിയാൽ മതിയാകും.

DHAMTARI CHHATTISGARH  GORIYA TRIBE  LOW COST WEDDING TRADITION  ഗോറിയ ഗോത്രം ഛത്തീസ്‌ഗഢ്
Unique marriage tradition among Goriya tribals in Chhattisgarh. (ETV Bharat)
author img

By ETV Bharat Kerala Team

Published : 3 hours ago

Updated : 2 hours ago

ധംതാരി: വിവാഹങ്ങൾ വളരെയധികം ചെലവേറിയ ഇക്കാലത്ത് ഛത്തീസ്‌ഗഢിൽ വെറും ഇരുപത് രൂപ കൊണ്ട് നിശ്ചയവും വിവാഹവും നടത്തുന്ന ഒരു ഗോത്ര സമൂഹമുണ്ട്. ഇരുപത് രൂപ കൊണ്ട് മാത്രം വിവാഹം കഴിക്കാൻ സാധിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുന്നില്ലല്ലേ? എന്നാല്‍, ധംതാരിയിലെ ഭട്‌ഗാവില്‍ നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ആചാരം പിന്തുടരുന്ന ഗോത്ര സമൂഹമുണ്ട്. ഗോറിയ ഗോത്രത്തിലുള്ളവര്‍ നൂറ്റാണ്ടുകളായി ഈ പാരമ്പര്യം പിന്തുടർന്ന് പോരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഗോറിയ ഗോത്രത്തിൽ ഒരു ആൺകുട്ടിയോ പെൺകുട്ടിയോ വിവാഹം കഴിക്കുമ്പോൾ വെറും 20 മുതൽ 500 രൂപ വരെ ഇരുകക്ഷികളും നൽകിയാൽ മാത്രം മതിയാകും. വധു വിവാഹത്തിന് തയ്യാറായാൽ ഈ ചെറിയ തുക അടച്ച് വരന് വധുവിനെ വീട്ടിലേക്ക് കൊണ്ടുപോകാം.

ഗോറിയ ഗോത്രത്തിലെ മേള എന്ന യുവതി തന്‍റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ പങ്കുവച്ചു. തനിക്ക് 60 രൂപ നല്‍കിയാണ് തന്നെ ഭര്‍ത്താവ് വിവാഹം ചെയ്‌തതെന്നും മേള പറയുന്നു. "എൻ്റെ അമ്മയുടെ വീട് കനേരിയിലാണ്. വിവാഹ സമയത്ത് എന്നെ കാണാൻ ചെക്കൻ്റെ കൂട്ടര് വന്നപ്പോൾ വെറും അറുപത് രൂപ നൽകിയാണ് ഞങ്ങളുടെ വിവാഹം ഉറപ്പിച്ചത്. ഞങ്ങളുടെ ഭാഷയിൽ 'സുഖ് ബന്ധ്ന' എന്നാണ് വിളിക്കുന്നത്.

ഞങ്ങളുടെ വിവാഹം മൂന്ന് ദിവസം നീണ്ടു നിന്നു. വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം ലഭിച്ചു. പിന്നീട് അദ്ദേഹത്തിന് വീണ്ടും വിവാഹം കഴിക്കണമെന്ന് തോന്നിയതിനാൽ പിന്നീട് എന്നെ തിരികെ മാതാപിതാക്കളുടെ വീട്ടിൽ കൊണ്ട് വന്നാക്കുകയും വിവാഹസമയത്ത് എനിക്ക് നൽകിയ അറുപത് രൂപ തിരികെ നൽകുകയും ചെയ്‌തു". മേള പറഞ്ഞു.

വർഷങ്ങളായിട്ടുള്ള ഈ ആചാരമാണ് ഗോറിയ ഗോത്രക്കാർ ഇപ്പോഴും പിന്തുടരുന്നത്. വിവാഹം ഉറപ്പിക്കുമ്പോൾ പെൺകുട്ടിയുടെ വീട്ടുകാർക്ക് നൽകുന്ന പണമാണ് 20 രൂപ. ഈ പണം എപ്പോഴും തങ്ങളുടെ പക്കൽ സൂക്ഷിക്കാറുണ്ടെന്ന് ഗോറിയ ഗോത്രക്കാർ പറയുന്നു. "നമ്മുടെ കാലത്ത് ഈ രീതിയിലാണ് വിവാഹങ്ങൾ നടന്നിരുന്നത്. ഇപ്പോൾ കാലം അൽപം മാറി. ചിലർ പഴയ പാരമ്പര്യം പിന്തുടരുന്നു. എന്നാൽ ചിലർ പിന്തുടരുന്നില്ല," എന്ന് ഗോത്ര വര്‍ഗത്തിലെ ദിൻബതി ബായി പറഞ്ഞു.

അതേസമയം, പെൺകുട്ടിയുമായി ബന്ധം ഉപേക്ഷിക്കുമ്പോൾ നേരത്തെ നൽകിയ തുക പെൺകുട്ടിയുടെ വീട്ടുകാർക്ക് തിരികെ നൽകുന്നു. പണം തിരികെ ലഭിച്ചാൽ മാത്രം പെൺകുട്ടിയെ മാതാപിതാക്കൾ തിരികെ കൊണ്ടുപോകുന്നു. അതുപോലെ, ഏതെങ്കിലും കാരണത്താൽ വിവാഹം മുടങ്ങുകയാണെങ്കിൽ വിവാഹസമയത്ത് നൽകിയ പണം വീട്ടുകാർക്ക് തിരികെ നൽകുമെന്നും ജഗ്‌മോഹിനി ബായി പറഞ്ഞു.

ഈ ഗോത്രം മറ്റൊരു ആചാരവും പിന്തുടരുന്നു. വിവാഹം നിശ്ചയിച്ച് കഴിഞ്ഞാൽ ആൺകുട്ടിയെയും പെൺകുട്ടിയെയും കുറച്ച് ദിവസത്തേക്ക് ഒരു മുറിയിൽ പൂട്ടിയിടും, ഈ സമയത്ത് ഇരുവരും പരസ്‌പരം അറിയുകയും തമ്മിൽ മനസിലാക്കുകയും ചെയ്യുമെന്ന് ഗോത്രത്തിൽപ്പെട്ട ആളുകൾ വിശ്വസിക്കുന്നു. ഇതിനുശേഷം ഇരുവരും വിവാഹത്തിലെത്തുന്നു. നേരത്തെ ഉണ്ടായിരുന്ന 20 രൂപ അഞ്ഞൂറ് രൂപയായി ഉയർന്നെന്ന് പ്രധാനാധ്യാപകൻ ദിനേഷ് കുമാർ പാണ്ഡെ പറയുന്നു.

ഇന്നത്തെ ഓൺലൈൻ യുഗത്തിലും ഗോറിയ ഗോത്രക്കാർ അവരുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുക മാത്രമല്ല, പുതിയ തലമുറ ഈ ആചാരം പിന്തുടരുകയും ചെയ്യുന്നു.

Also Read: പഞ്ചായത്ത് പ്രസിഡൻ്റായാൽ മരണം ഉറപ്പ്: എല്ലാവരും മരിച്ചത് ഗുരുതര രോഗം വന്ന്; ഭീതിയിലാണ്ട് ഒരു ഗ്രാമം

Last Updated : 2 hours ago
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.