ETV Bharat / bharat

'നേരത്തെ മുന്നറിയിപ്പ് നല്‍കി, കേരള സര്‍ക്കാര്‍ ജാഗ്രത പാലിച്ചില്ല': വയനാട് ദുരന്തത്തില്‍ അമിത്‌ ഷാ - Centre had warned Kerala - CENTRE HAD WARNED KERALA

കേരള സർക്കാർ യഥാസമയം ആളുകളെ ഒഴിപ്പിച്ചിട്ടില്ല. പ്രകൃതിദുരന്തങ്ങളെക്കുറിച്ച് ഏഴ് ദിവസം മുമ്പെങ്കിലും മുന്നറിയിപ്പ് നൽകാൻ കഴിയുന്ന നാല് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് കേന്ദ്രമന്ത്രി അമിത് ഷാ.

HEAVY RAIN AND LANDSLIDES  വയനാട് ഉരുള്‍പൊട്ടല്‍  പ്രകൃതിദുരന്തം  KERALA LATEST NEWS
Union Home Minister Amit Shah addresses Rajya Sabha over Wayanad landslides on Wednesday, July 31, (X/@AmitShah)
author img

By ETV Bharat Kerala Team

Published : Jul 31, 2024, 4:16 PM IST

ന്യൂഡൽഹി : ഉരുൾപൊട്ടൽ സാധ്യതയെക്കുറിച്ച് ഒരാഴ്‌ച മുമ്പ് കേരളത്തിന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പാർലമെന്‍റിൽ പറഞ്ഞു. തെക്കൻ സംസ്ഥാനത്ത് കനത്ത മഴ പ്രവചിച്ചതിനെത്തുടർന്ന് കേന്ദ്രം ഒമ്പത് എൻഡിആർഎഫ് ടീമുകളെ നേരത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ടായിരുന്നു. കേരള സർക്കാർ യഥാസമയം ആളുകളെ ഒഴിപ്പിച്ചില്ലെന്നും അമിത് ഷാ പറഞ്ഞു.

പ്രകൃതിദുരന്തങ്ങളെക്കുറിച്ച് ഏഴ് ദിവസം മുമ്പെങ്കിലും മുന്നറിയിപ്പ് നൽകാൻ കഴിയുന്ന നാല് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എൻഡിആർഎഫ് സംഘങ്ങളുടെ വരവിനെ തുടർന്ന് കേരളം ജാഗ്രത പുലർത്തിയിരുന്നെങ്കിൽ മണ്ണിടിച്ചിലിലെ മരണങ്ങൾ കുറയ്ക്കാമായിരുന്നു. വയനാട് ദുരന്തം നേരിടാൻ കേരള സർക്കാരിനും ജനങ്ങൾക്കുമൊപ്പം ശക്തമായി നിൽക്കുകയാണ് കേന്ദ്ര സർക്കാരെന്നും അമിത് ഷാ പറഞ്ഞു.

പ്രധാനമന്ത്രി സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ എന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ രണ്ട് കൺട്രോൾ റൂമുകളും 24 മണിക്കൂറും സ്ഥിതിഗതികൾ നിരീക്ഷിച്ച് എല്ലാ സൗകര്യങ്ങളും നൽകും. സംസ്ഥാനത്തിന് സാധ്യമായ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ജില്ലയിൽ ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ 184 പേരാണ് മരിച്ചത്. കാണാതായവര്‍ക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Also Read: 'കേരളത്തെ കാത്തിരിക്കുന്നത് വലിയ പ്രകൃതി ദുരന്തം, അതിന് നാലോ അഞ്ചോ വർഷം മതി'; വീണ്ടും ചർച്ചയായി ഗാഡ്‌ഗിൽ റിപ്പോർട്ട് - Madhav Gadgil Predictions

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.