അഹമ്മദാബാദ്: ഗുജറാത്തില്‍ വെള്ളക്കെട്ട് രൂക്ഷമാകുന്നു. ഘട്‌ലോഡിയയും നരൻപുരയും മേഖലകളിലാണ് കനത്ത മഴയെ തുടര്‍ന്ന് വെളളക്കെട്ട് ഉണ്ടായത്. വെളളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു.
കനത്ത മഴയെ തുടര്‍ന്ന് ഡൽഹിയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. വെളളുപ്പൊക്കം മൂലം ഡല്‍ഹിയില്‍ പല ഭാഗത്തും ഗതാഗതക്കുരുക്കുണ്ടായി. ഒഡിഷ, ബിഹാർ, പശ്ചിമ ബംഗാൾ, മേഘാലയ, മിസോറാം എന്നിവയുൾപ്പെടെ ഇന്ത്യയുടെ കിഴക്കൻ, വടക്കുകിഴക്കൻ ഭാഗങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത ഒരാഴ്‌ച ആൻഡമാൻ & നിക്കോബാർ, സിക്കിം, പശ്ചിമ ബംഗാള്‍, ബിഹാര്‍, ജാർഖണ്ഡ്, അസം, മേഘാലയ, ത്രിപുര, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read: ജമ്മു കശ്‌മീരില്‍ മേഘവിസ്‌ഫോടനം; വെള്ളപ്പൊക്കം രൂക്ഷം