ETV Bharat / bharat

നിര്‍മാണം പൂര്‍ത്തിയായത് മൂന്ന് വര്‍ഷം മുന്‍പ്, ഉത്തര്‍പ്രദേശില്‍ കൂറ്റൻ വാട്ടര്‍ ടാങ്ക് തകര്‍ന്നു; രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക് - Mathurai Tanker Collapse

മഥുരയില്‍ വാട്ടർ ടാങ്കര്‍ തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. ആവാസ് വികാസ് കോളനിയില്‍ മൂന്ന് വര്‍ഷം മുന്‍പ് നിര്‍മ്മിച്ച ഓവർഹെഡ് വാട്ടര്‍ ടാങ്കാണ് തകര്‍ന്ന് വീണത്.

OVERHEAD TANK COLLAPSED IN UP  മഥുര വാട്ടര്‍ ടാങ്ക് അപകടം  വാട്ടര്‍ ടാങ്ക് തകര്‍ന്ന് അപകടം  UP TANK COLLAPSE DEATH TOLL
മഥുരയില്‍ വാട്ടർ ടാങ്കര്‍ തകര്‍ന്ന് അപകടം (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 1, 2024, 7:34 AM IST

ഉത്തർപ്രദേശില്‍ വാട്ടർ ടാങ്കര്‍ തകര്‍ന്ന് അപകടം (ETV Bharat)

ലഖ്‌നൗ: ഉത്തർപ്രദേശില്‍ ഓവർഹെഡ് വാട്ടര്‍ ടാങ്ക് തകർന്ന് രണ്ട് സ്ത്രീകൾ മരിച്ചു. അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.

മഥുരയിലെ ആവാസ് വികാസ് കോളനിയിലെ കൃഷ്‌ണ വിഹാർ പ്രദേശത്ത് ഇന്നലെ (ജൂൺ 30) ആണ് സംഭവമുണ്ടായത്. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ടാങ്ക് തകര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ നിരവധി വീടുകളിൽ വെള്ളം കയറുകയും പരിസരത്ത് പാര്‍ക്ക് ചെയ്‌തിരുന്ന നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തു. പൊലീസ്, എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, മറ്റ് അടിയന്തര സേവനങ്ങൾ എന്നിവ അടിയന്തരമായി സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കി. സംഭവസ്ഥലത്തെ വീടുകൾ കുലുങ്ങുന്നതിനാലും തുടര്‍ന്നും ഇതുപോലുലള സംഭവങ്ങള്‍ നടക്കാന്‍ സാധ്യതയുളളതിനാലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേസിൽ കുറ്റക്കാരനായ കരാറുകാരനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകി. വിഷയത്തിന്‍റെ മുഴുവൻ കാര്യങ്ങളും അന്വേഷിക്കുമെന്നും കുറ്റക്കാര്‍ ആരായാലും അവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസും അറിയിച്ചു.

സംഭവത്തില്‍ പ്രതിപക്ഷം ഭരണപക്ഷത്തിന് എതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. മൂന്ന് വർഷം മുമ്പ് നിർമിച്ച വാട്ടർ ടാങ്ക് തകരുകയും രണ്ട് ജീവൻ നഷ്‌ടപ്പെടുകയും ചെയ്‌തത് ബിജെപി സർക്കാരിൻ്റെ അഴിമതി കാരണമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മരിച്ചവരുടെ കുടുംബത്തിന് ഒരു കോടിയും പരിക്കേറ്റവർക്ക് 25 ലക്ഷം രൂപയും നല്‍കണമെന്ന് സമാജ്‌വാദി പാർട്ടി ആവശ്യപ്പെട്ടു. വിഷയത്തില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടു.

Also Read: പണം കാണിച്ച് വശത്താക്കും, ശേഷം ലൈംഗിക ബന്ധം, പിന്നാലെ കൊലപാതകവും; യുവാവ് കൊന്നുതള്ളിയത് ആറ് സ്‌ത്രീകളെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.