അഗർത്തല : ത്രിപുരയില്‍ വോട്ടുചെയ്യാനെത്തിയവര്‍ക്ക് തേനീച്ച ആക്രമണത്തില്‍ പരിക്ക്. ഖോവായ് ജില്ലയിലെ ബരാബിൽ പ്രദേശത്ത് വോട്ട് ചെയ്യാനായി ക്യൂവിൽ നിന്ന വോട്ടർമാരെയാണ് തേനീച്ചക്കൂട്ടം ആക്രമിച്ചത്. സ്‌ത്രീകൾ ഉൾപ്പെടെ 15- ഓളം വോട്ടർമാർക്ക് പരിക്കേറ്റു.
ആക്രമണമുണ്ടായതോടെ വോട്ടർമാര്‍ ക്യൂവിൽ നിന്ന് ചിതറി ഓടുകയായിയിരുന്നു. ഫയർ ആൻഡ് എമർജന്‍സി ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി പരിക്കേറ്റവരെ ഖോവായ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്ക് ശേഷം ഇവരെ വീടുകളിലേക്ക് തിരിച്ചയച്ചതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
പോളിങ് സ്‌റ്റേഷന് സമീപത്തെ സർക്കാർ കെട്ടിടത്തിലുണ്ടായിരുന്ന തേനീച്ചക്കൂട് ഫയർ ആൻഡ് എമർജൻസി ഉദ്യോഗസ്ഥർ നശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ഖോവായ് അസംബ്ലി മണ്ഡലത്തിലെ പോളിങ് അല്‍പ നേരം നിര്‍ത്തി വെച്ചിരുന്നു. പിന്നീട് പുനരാരംഭിച്ചു.