ETV Bharat / bharat

ബിഹാറിൽ മുൻ മന്ത്രിയുടെ അച്ഛനെ കൊലപ്പെടുത്തി; മൃതദേഹം വികൃതമാക്കിയ നിലയില്‍, കൊല്ലപ്പെട്ടത് വികാസ്‍ശീൽ ഇൻസാൻ പാർട്ടി പ്രസിഡന്‍റിന്‍റെ അച്ഛൻ - Mukesh Sahani Father Murder

author img

By ETV Bharat Kerala Team

Published : Jul 16, 2024, 3:35 PM IST

ബീഹാറിലെ വീട്ടില്‍ നിന്ന് മുകേഷ് സഹാനിയുടെ പിതാവ് ജിതന്‍ സാഹനിയുടെ മൃതദേഹം കണ്ടെത്തി. ക്രൂരമായി ആക്രമിച്ച് വികൃതമാക്കിയ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Mukesh Sahani  ex Bihar ministers father died  വികാസ്‌ശീൽ ഇൻസാൻ പാർട്ടി  ജിതന്‍ സാഹനി
ജിതന്‍ സാഹനി (ETV Bharat)

പട്‌ന: വികാസ്‌ശീൽ ഇൻസാൻ പാർട്ടി (വിഐപി) തലവൻ മുകേഷ് സഹാനിയുടെ പിതാവ് ജിതന്‍ സാഹനിയെ കൊലപെടുത്തി. വികൃതമായ രൂപത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍വച്ച് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്.

ഇന്ന് (ജൂലൈ 16) ബീഹാറിലെ ദർഭംഗ ജില്ലയിലെ തറവാട്ടുവീട്ടിലെ കിടക്കയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന്. ക്രൂരമായ സംഭവത്തില്‍ പ്രദേശവാസികളിൽ പരിഭ്രാന്തിയിലാണ്.

ബീഹാർ സർക്കാരിലെ മുൻ മന്ത്രിയായ മുകേഷ് സഹാനിയാണ് വികാസ്ഷീൽ ഇൻസാൻ പാർട്ടിയുടെ തലവൻ. ഒബിസി വിഭാഗത്തിന്‍റെ ശക്തമായ പിന്തുണയുളള പാര്‍ട്ടിയാണ് വികാസ്‌ശീൽ ഇൻസാൻ പാർട്ടി. 2020ല്‍ ബിഹാറിൽ നിതീഷ് കുമാർ സർക്കാർ രൂപീകരിച്ചപ്പോൾ സഹാനിയെ മൃഗസംരക്ഷണം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളിലെ മന്ത്രിയാക്കിയിരുന്നു.

Also Read: മയക്കുമരുന്ന് കേസ്‌: നടി രാകുൽ പ്രീത് സിങ്ങിന്‍റെ സഹോദരൻ അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.