ETV Bharat / bharat

വാൽമീകി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുൻ മന്ത്രി ബി നാഗേന്ദ്ര ഇഡി കസ്റ്റഡിയിൽ - B NAGENDRA IS IN ED CUSTODY

author img

By ETV Bharat Kerala Team

Published : Jul 12, 2024, 12:05 PM IST

Updated : Jul 12, 2024, 12:22 PM IST

ബി നാഗേന്ദ്രയുടെ വീട്ടിൽ രണ്ട് ദിവസം നീണ്ട് നിന്ന റെയ്‌ഡ് നടന്നത്തിയതിനുശേഷമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

VALMIKI CORPORATION SCAM  വാൽമീകി കോർപ്പറേഷൻ തട്ടിപ്പ്  B NAGENDRA  ബി നാഗേന്ദ്ര ഇഡി കസ്‌റ്റഡിയിൽ
B Nagendra (Karnataka Former Minister) (ETV Bharat)
വാൽമീകി വികസന കോർപ്പറേഷൻ അഴിമതി കേസിൽ ബി നാഗേന്ദ്ര ഇഡി കസ്റ്റഡിയിൽ (ETV Bharat)

ബെംഗളൂരു : കർണാടക മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ (കെഎംവിഎസ്‌ടിഡിസി) അനധികൃത പണമിടപാട് നടത്തിയെന്ന കേസിൽ കോൺഗ്രസ് എംഎൽഎയും കർണാടക മുൻ മന്ത്രിയുമായ ബി നാഗേന്ദ്രയെ കസ്റ്റഡിയിലെടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് (ഇഡി). ബെംഗളൂരുവിലെ ഡോളർ കോളനിയിലെ വസതിയിൽ രണ്ട് ദിവസം നീണ്ട് നിന്ന റെയ്‌ഡ് നടന്നപ്പോൾ നാഗേന്ദ്ര വീട്ടതടങ്കലിലായിരുന്നു.

കുംഭകോണവുമായി ബന്ധപ്പെട്ട് ബി നാഗേന്ദ്രയുടെയും കോൺഗ്രസ് എംഎൽഎ ബസനഗൗഡ ദദ്ദലിൻ്റെയും ബെംഗളൂരു, റായ്ച്ചൂർ, ബല്ലാരി എന്നിവിടങ്ങളിലെ വസതികളിൽ ബുധനാഴ്‌ച (ജൂലൈ 10) രാവിലെ ഇഡി ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തിയിരുന്നു. വ്യാഴാഴ്‌ചയും ഇഡി റെയ്‌ഡ് തുടർന്നിരുന്നു. ഇന്ന് (ജൂലൈ 12) പുലർച്ചെ കസ്റ്റഡിയിലെടുത്ത നാഗേന്ദ്രയെ ചോദ്യം ചെയ്യുന്നതിനായി ബെംഗളൂരുവിലെ ശാന്തിനഗറിലുള്ള ഇഡി ഓഫിസിലേക്ക് കൊണ്ടുപോയി.

കർണാടക മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ്റെ അക്കൗണ്ടൻ്റായിരുന്ന ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്‌തതിന് പിന്നാലെയാണ് കോർപ്പറേഷനിൽ നടന്ന കോടികളുടെ അഴിമതി പുറത്തുവരുന്നത്. കോർപ്പറേഷൻ അനധികൃത കൈമാറ്റം നടന്നു എന്നും ഗ്രാൻ്റ് തുക ദുരുപയോഗം ചെയ്‌തുവെന്നും മരണക്കുറിപ്പെഴുതിയാണ് ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്‌തത്.

പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ബി നാഗേന്ദ്ര എംഎൽഎയുടെ പേരും ആത്മഹത്യ കുറിപ്പിൽ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ ബി നാഗേന്ദ്ര മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹം മന്ത്രി സ്ഥാനം രാജിവച്ചു.

Also Read: വാൽമീകി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുൻ മന്ത്രി ബി നാഗേന്ദ്രയുടെ വീട്ടില്‍ ഇഡി റെയ്‌ഡ്

Last Updated : Jul 12, 2024, 12:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.