ന്യൂഡൽഹി: ഹരിയാനയിലെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. വിജയത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. എക്‌സിലൂടെയാണ് ധാമി പ്രതികരണവുമായെത്തിയത്.
'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയകരമായ നേതൃത്വത്തിനും മാർഗ നിർദേശത്തിനും കീഴിൽ തുടർച്ചയായി മൂന്നാം തവണയും ഹരിയാനയിൽ ഭാരതീയ ജനത പാർട്ടിയുടെ വൻ വിജയം ഉണ്ടായിരിക്കുകയാണ്. കഠിനാധ്വാനികളായ എല്ലാ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
किसानों और जवानों ने भर दी हुंकार
— Pushkar Singh Dhami (@pushkardhami) October 8, 2024
हरियाणा में तीसरी बार भाजपा सरकार
आदरणीय प्रधानमंत्री श्री @narendramodi जी के यशस्वी नेतृत्व और मार्गदर्शन में हरियाणा में भारतीय जनता पार्टी की लगातार तीसरी बार प्रचंड जीत पर सभी कर्मठ कार्यकर्ताओं को हार्दिक बधाई एवं शुभकामनाएं !
यह प्रचंड…
കഴിഞ്ഞ 10 വർഷത്തിനിടെ ഇരട്ട എൻജിൻ ഗവൺമെന്‍റ് നടത്തിയ അഭൂതപൂർവമായ പ്രവർത്തനത്തിലും ബഹുമാനപ്പെട്ട മുഖ്യമന്ത്രി നായബ് സിങ് സൈനിയുടെയും ഊർജ്ജസ്വലമായ നേതൃത്വത്തില്‍ ജനങ്ങൾ സ്ഥാപിച്ച വിശ്വാസത്തിന്‍റെ മുദ്രയാണ് ഈ വലിയ വിജയം. ഹരിയാനയുടെ ഈ വികസന യാത്ര അതേപടി തുടരുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും' ധാമി എക്‌സില്‍ കുറിച്ചു.
ലഡ്‌വ നിയമസഭ സീറ്റിൽ നിന്ന് 16,054 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ഹരിയാന മുഖ്യമന്ത്രി നായബ് സൈനി വിജയിച്ചത്. ഡൽഹിയിലും മറ്റിടങ്ങളിലുമുള്ള ബിജെപി ആസ്ഥാനങ്ങളില്‍ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് വിജയം ആഘോഷിക്കുകയാണ്.