ട്രിച്ചി : തമിഴ്‌നാട് നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിൽ ശീതളപാനീയത്തിൽ മൂത്രം കലർത്തി വിദ്യാർഥിനിയെ കുടിപ്പിച്ച സംഭവത്തിൽ 2 സഹപാഠികൾക്കെതിരെ നടപടി. അവസാന വർഷ ബിഎ എൽഎൽബി വിദ്യാർഥികളായ ഇവരെ സസ്‌പെൻഡ് ചെയ്‌തു. ജനുവരി 6 ന് റാഗിങ്ങിന് ഇരയായ പെൺകുട്ടി സർവകലാശാല അധികൃതർക്ക് ജനുവരി 10നാണ് പരാതി നൽകിയത് (Tamil Nadu National Law University).
ഇതേ തുടർന്നാണ് സഹപാഠികൾക്കെതിരെ നടപടി എടുത്തത്. വിഷയം വിശദമായി അന്വേഷിക്കാൻ ഒരു അസിസ്റ്റന്‍റ് പ്രൊഫസറുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചിരുന്നു. ഈ അന്വേഷണ സമിതിയുടെ പരിശോധനയിലാണ് റാഗിങ് നടന്നതായി സ്ഥിരീകരിച്ചത്.
മൂത്രം കലർത്തിയ ശീതളപാനീയം നൽകി (Soft Drink Mixed with Urine) പെൺകുട്ടിയെ റാഗിങ്ങിന് ഇരയാക്കിയതിന്,വിദ്യാർഥികൾക്കതിരെ സർവകലാശാല രജിസ്‌ട്രാര്‍ റാംജി നഗർ പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇതിന്‍മേല്‍ വിദ്യാർഥികൾക്കതിരെ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തിവരികയാണ്.
വൈസ് ചാൻസലറുടെ (University Vice-Chancellor) നേതൃത്വത്തിൽ 9 അംഗ സർവകലാശാല റാഗിങ് വിരുദ്ധ സമിതി ഇന്നലെ യോഗം ചേർന്നിരുന്നു (Anti Ragging Committee). കേസിൽ ഉൾപ്പെട്ട രണ്ട് വിദ്യാർഥികളെയും ഈ അധ്യയന വർഷത്തെ പത്താം ടേം പരീക്ഷ എഴുതാൻ അനുവദിക്കേണ്ടതില്ലെന്ന് യോഗം തീരുമാനമെടുത്തു (Academic Year 2023-2024). ഇവരോട് അടുത്ത അധ്യയന വർഷം പരീക്ഷ എഴുതി പഠനം പുനരാരംഭിക്കാൻ നിര്‍ദേശിച്ചിട്ടുമുണ്ട്.
Also read : തെലങ്കാനയിലെ കാകതിയ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ റാഗിങ്: 76 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ
വിദ്യാർഥികൾ നേരിടുന്ന റാഗിങ് (Ragging Case) സംഭവങ്ങൾ പഠനത്തിന് അനുകൂലമായ അന്തരീക്ഷം ഇല്ലാതാക്കുന്നുവെന്ന് യോഗം വിലയിരുത്തി. ഇത്തരം പെരുമാറ്റങ്ങൾ തടയുന്നതിനും, പൂർണമായും ഇല്ലാതാക്കുന്നതിനും കർശനമായ നടപടികള്‍ ആവശ്യമാണെന്നും സ്ഥാപന അധികൃതര്‍ വ്യക്തമാക്കി.