ETV Bharat / bharat

ആദ്യ രാത്രിയുടെ ദൃശ്യം കൈക്കലാക്കി സുഹൃത്ത്; ഭീഷണിപ്പെടുത്തലും പണം തട്ടലും, ഒടുവില്‍ പിടിയില്‍

ദൃശ്യങ്ങള്‍ ചതിയിലൂടെ കൈക്കലാക്കിയ പ്രതി അത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.

blackmailing his friend  Shivam Mishra  demanded money  Additional Superintendent of Police
UP: Man blackmails friend using his wedding night video, booked (ETV Bharat)
author img

By PTI

Published : Oct 25, 2024, 4:09 PM IST

ഷാജഹാന്‍പൂര്‍: സുഹൃത്തിനെ ആദ്യരാത്രിയിലെ ദൃശ്യങ്ങള്‍ കാട്ടി ബ്ലാക് മെയില്‍ ചെയ്‌ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. ശിവം മിശ്ര എന്നയാളാണ് അറസ്റ്റിലായത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വിവാഹിതനായ സുഹൃത്ത് വിവാഹരാത്രിയിലെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്‌തിരുന്നു. ഈ ദൃശ്യങ്ങള്‍ ശിവം പിന്നീട് കൈക്കലാക്കി. ഈ ദൃശ്യങ്ങള്‍ കാട്ടി സുഹൃത്തിനെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാര്‍ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നിരവധി തവണ ഇയാള്‍ പണം തട്ടിയെടുത്തു. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പണം തട്ടല്‍. പരാതിയെ തുടര്‍ന്ന് പൊലീസ് ഇദ്ദേഹത്തിനെതിരെ നിരവധി വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു. പരാതിക്കാരന്‍റെ മൊഴിയെടുത്ത ശേഷം ആവശ്യമായ തെളിവുകള്‍ കൂടി ശേഖരിച്ചിട്ട് കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി.

Also Read; ശ്രദ്ധിക്കൂ... ഗതാഗത നിയമം ലംഘിച്ചാല്‍ ഇനി പണിപാളും; പിടികൂടാൻ എഐ സാങ്കേതിക വിദ്യ, വൻ മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.