ന്യൂഡല്‍ഹി: മാതാപിതാക്കളെ പിരിഞ്ഞ് ഒപ്പം പോരാന്‍ തയാറാകാത്ത ഭാര്യയെ വേണ്ടെന്ന് ഭര്‍ത്താവ്. ഡല്‍ഹി ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു(divorce to man).
ഭാര്യയുടെ മാതാപിതാക്കള്‍ അനാവശ്യമായി തങ്ങളുടെ ജീവിതത്തില്‍ ഇടപെടുകയാണെന്നും ഭര്‍ത്താവ് ചൂണ്ടിക്കാട്ടി. ഭാര്യ പൂര്‍ണമായും മാതാപിതാക്കളുടെ സ്വാധീനവലയത്തിലാണ്. ഇത് തങ്ങളുടെ വൈവാഹിക ബന്ധത്തിന് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. ഭര്‍ത്താവിന്‍റെ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതായി ജസ്റ്റിസ് സുരേഷ്കുമാര്‍ കെയ്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഇത് ഭര്‍ത്താവിന് വലിയ അപമാനമുണ്ടാക്കിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു(Delhi HC).
നേരത്തെ കുടുംബക്കോടതി വിവാഹമോചനം നിഷേധിച്ചിരുന്നു. ദമ്പതിമാര്‍ പതിമൂന്ന് വര്‍ഷമായി പിരിഞ്ഞ് താമസിക്കുകയാണ്. ഇത് ദാമ്പത്യജീവിതത്തിന് വലിയ പ്രശ്നങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. വിവിധ ഏജന്‍സികള്‍ക്ക് മുന്നില്‍ ഭര്‍ത്താവ് പരാതി നല്‍കുകയും ചെയ്തിരുന്നു. ഭാര്യയില്‍ നിന്ന് ഇത്തരം കൊടുംക്രൂരതകള്‍ നേരിട്ട സാഹചര്യത്തില്‍ ഭര്‍ത്താവിന് വിവാഹമോചനത്തിന് അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി(interference of the parents).
ദീര്‍ഘകാലമായി പിരിഞ്ഞ് കഴിയുന്ന ദമ്പതിമാരുടെ ബന്ധം അവസാനിച്ച് കഴിഞ്ഞത് തന്നെയാണ്. പിന്നെ അത് തുടരുന്നതില്‍ അര്‍ത്ഥമില്ല. ഇനിയും ഇത് തുടരണമെന്ന് പറയുന്നത് തന്നെ മാനസിക പീഡനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Also Read:വിവാഹ നിശ്ചയം കഴിഞ്ഞെന്ന് വച്ച് ഭാവി പങ്കാളിയില്‍ അധികാരമില്ല: ഡല്‍ഹി ഹൈക്കോടതി