ETV Bharat / bharat

അനുവദിച്ച ഫാസ്‌റ്റ് ട്രാക്ക് കോടതികള്‍ പ്രവര്‍ത്തനക്ഷമമാക്കിയില്ല; മമത ബാനർജിക്കെതിരെ കേന്ദ്ര നിയമമന്ത്രി - Union Law Minister slams Mamata - UNION LAW MINISTER SLAMS MAMATA

പശ്ചിമ ബംഗാളിലെ ഫാസ്‌റ്റ് ട്രാക്ക് കോടതികള്‍ പ്രവര്‍ത്തനക്ഷമമാക്കാത്തത് മുഖ്യമന്ത്രി മമത ബാനർജിയാണെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ആരോപിച്ചു.

MIN ARJUN RAM MEGHWAL BENGAL  FAST TRACK COURTS BENGAL MAMATA  ബംഗാള്‍ ഫാസ്‌റ്റ് ട്രാക്ക് കോടതി  കൊല്‍ക്കത്ത ഡോക്‌ടര്‍ കൊലപാതകം
Union Law Minister Arjun Ram Meghwal (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 1, 2024, 12:26 PM IST

ന്യൂഡൽഹി : പശ്ചിമ ബംഗാളിലെ ഫാസ്‌റ്റ് ട്രാക്ക് കോടതികളുടെ അഭാവത്തില്‍ മുഖ്യമന്ത്രി മമത ബാനർജിയെ വിമര്‍ശിച്ച് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ. ഫാസ്‌റ്റ് ട്രാക്ക് കോടതികള്‍ പ്രവര്‍ത്തനക്ഷമമാക്കാത്തത് മമത ബാനര്‍ജിയാണെന്ന് മേഘ്‌വാൾ ആരോപിച്ചു. കൊല്‍ക്കത്തയിലെ യുവ ഡോക്‌ടറുടെ ബലാത്സംഗ കൊലയുടെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.

'ബംഗാളിൽ നടന്ന സംഭവം വളരെ ലജ്ജാകരമാണ്. സംഭവത്തില്‍ എല്ലാവരും ദുഃഖം പ്രകടിപ്പിക്കുകയും അവവരുടെ വിമർശനം ഉന്നയിക്കുകയും ചെയ്‌തു. മുഖ്യമന്ത്രി മമത ബാനർജി സംഭവത്തെ എതിർക്കുകയാണ്. ബംഗാളില്‍ ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിക്കാത്തത് എന്തുകൊണ്ടാണ് എന്നാണ് അവര്‍ ചോദിക്കുന്നത്. കോടതികള്‍ അവിടെയുണ്ടെന്ന് അവര്‍ അറിയുന്നില്ല. മമത ബാനര്‍ജിയാണ് ഫാസ്‌റ്റ് ട്രാക്ക് കോടതിയില്‍ അലംഭാവം കാണിച്ചത്.

നാലോ അഞ്ചോ ജില്ലകളിലെ അതിവേഗ കോടതികളുടെ ജോലി മാത്രമാണ് മമത ബാനർജി ചെയ്‌തതെന്നും അവര്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണെന്നും മേഘ്‌വാള്‍ ആരോപിച്ചു. സെൻസിറ്റീവ് വിഷയങ്ങളില്‍ വിചാരണകള്‍ വേഗത്തിലാക്കാന്‍ അതിവേഗ കോടതികൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 22 ന് മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു.

കത്തിന്‍റെ മറുപടിയില്‍, സംസ്ഥാനത്ത് സ്‌ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ സുരക്ഷ സജ്ജീകരണങ്ങള്‍ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ട പശ്ചിമ ബംഗാൾ സർക്കാരിനെ കേന്ദ്ര വനിത ശിശു വികസന മന്ത്രി അന്നപൂർണ ദേവി വിമർശിച്ചു. കേന്ദ്രമന്ത്രി 123 ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതികൾ (എഫ്‌ടിഎസ്‌സി) സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ടെങ്കിലും അവയൊന്നും ഇതുവരെ പ്രവർത്തനക്ഷമമായിട്ടില്ലെന്ന് മറുപടിക്കത്തില്‍ അന്നപൂർണ ദേവി ചൂണ്ടിക്കാട്ടി.

Also Read : രാജ്യത്തെ സ്‌ത്രീ സുരക്ഷയില്‍ ഏറെ ആശങ്ക: റോബർട്ട് വദ്ര

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.