ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. രാം നാഥ് കോവിന്ദ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. മാർച്ചിലായിരുന്നു റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. ശീതകാല സമ്മേളനത്തിൽ ബിൽ കൊണ്ടുവരും.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മൂന്നാം മോദി സർക്കാരിന്‍റെ പ്രധാന ലോക്‌സഭ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയം. അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിലും മോദി ഈ മാറ്റത്തെക്കുറിച്ച് സംസാരിച്ചിരുന്നു.അടിക്കടിയുണ്ടാകുന്ന തെരഞ്ഞെടുപ്പുകൾ രാജ്യത്തിന് വിഭവ നഷ്‌ടവും പണ നഷ്‌ടവുമുണ്ടാക്കുന്നുവെന്നും വികസനത്തതിന് തടസങ്ങൾ സൃഷ്‌ടിക്കുന്നുവെന്നും മോദി തന്‍റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞു.
Also Read:ബിജെപിയുടെ ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് നിര്‍ദേശത്തിന് പിന്തുണ; നിലപാട് വ്യക്തമാക്കി ജെഡിയു