ന്യൂഡല്‍ഹി : സ്‌ത്രീ ശാക്‌തീകരണം ലക്ഷ്യമിട്ട് ബജറ്റില്‍ നിര്‍ണായക പ്രഖ്യാപനം. സ്ത്രീകളെ സാമ്പത്തികമായി ശാക്‌തീകരിക്കാനുള്ള പദ്ധതികളാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. സ്ത്രീകൾക്കായി പ്രത്യേക നൈപുണ്യ പരിശീലന കേന്ദ്രങ്ങളും തൊഴിലിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
കൂടുതല്‍ വര്‍ക്കിങ് വുമണ്‍സ് ഹോസ്റ്റലുകള്‍ രാജ്യത്ത് സാധ്യമാക്കും. വനിത ശാക്തീകരണ പദ്ധതികൾക്ക് 3 ലക്ഷം കോടി അനുവദിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
ബജറ്റിൽ 9 മുൻഗണനകളാണ് നൽകിയിരുന്നത്. കാർഷികോത്പാദനം, തൊഴിൽ, നൈപുണ്യ വികസനം, മാനവവിഭവശേഷിയും സാമൂഹിക നീതിയും, ഉത്പാദനവും സേവനവും, നഗര വികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യം, ഗവേഷണം, പുതുതലമുറ പദ്ധതികൾ എന്നിവക്കാണ് മുൻഗണന.
കഴിഞ്ഞ വർഷം സ്‌ത്രീകൾക്കായി 88 വന്‍കിട ഉത്‌പാദന സംരംഭങ്ങള്‍ ആരംഭിക്കുമെന്നെന്നുളള പ്രഖ്യാപനമായിരുന്നു ബജറ്റിൽ ഉണ്ടായിരുന്നത്. ആയിരക്കണക്കിന് സ്‌ത്രീകളെ അംഗങ്ങളാക്കി സംരംഭം ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.