ETV Bharat / bharat

ബജറ്റിലെ 'കുട്ടി'ക്കരുതല്‍; എന്താണ് 'പിഎന്‍എസ് വാത്സല്യ'? പദ്ധതിയില്‍ അംഗമാകാം, ചെയ്യേണ്ടത് ഇത്രമാത്രം - NPS Vatsalya For Minor Children

author img

By ETV Bharat Kerala Team

Published : Jul 23, 2024, 4:45 PM IST

Updated : Jul 24, 2024, 6:13 AM IST

2024 ലെ ബജറ്റിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കായി എൻപിഎസ് വാത്സല്യ പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. കുട്ടികൾ പ്രായപൂർത്തിയായാൽ അക്കൗണ്ട് ഒരു സാധാരണ എൻപിഎസ് പ്ലാനാക്കി മാറ്റാവുന്നതാണ്.

NPS VATSALYA  NIRMALA SITHARAMAN  UNION BUDGET 2024  UNION BUDGET NPS VATSALYA
Representative Image (ETV Bharat)

ന്യൂഡൽഹി : കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ രക്ഷിതാക്കള്‍ക്കു മുന്നില്‍ ഒരു വാതില്‍ തുറന്ന് കേന്ദ്ര ബജറ്റ്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നാഷണൽ പെൻഷൻ സിസ്‌റ്റം (എൻപിഎസ്) അക്കൗണ്ടിലേക്ക് മാതാപിതാക്കളുടെ സംഭാവന സുഗമമാക്കുന്നതിനുള്ള പദ്ധതി ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. എൻപിഎസ് വാത്സല്യ എന്നാണ് പദ്ധതിയുടെ പേര്. കുട്ടികൾ പ്രായപൂർത്തിയായാൽ അക്കൗണ്ട് ഒരു സാധാരണ എൻപിഎസ് പ്ലാനാക്കി മാറ്റാവുന്നതാണ്. എൻപിഎസ് വാത്സല്യ പദ്ധതി പ്രകാരം കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ രക്ഷിതാക്കൾക്ക് സാധിക്കും.

'കുട്ടികൾ പ്രായപൂർത്തിയാകുമ്പോൾ, പദ്ധതി തടസമില്ലാതെ എൻപിഎസ് ഇതര പ്ലാനാക്കി മാറ്റാം,' മന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിനിടെ കൂട്ടിച്ചേർത്തു. എൻപിഎസുമായി ബന്ധപ്പെട്ട സർക്കാർ ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കുന്നതിനുള്ള മാർഗത്തെ കുറിച്ച് ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

രക്ഷിതാക്കള്‍ക്ക് ഇനി മക്കളുടെ പെന്‍ഷന്‍ കൂടി ആസൂത്രണം ചെയ്യാം എന്നതാണ് ഈ പദ്ധതിയുടെ ഹൈലൈറ്റ്. ഇതുവഴി നികുതി നേട്ടം വര്‍ധിപ്പിക്കാൻ സാധിച്ചേക്കുമെന്ന് വിദഗ്‌ധര്‍ പറയുന്നു. പക്ഷേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുള്ള പദ്ധതിയാണ് എന്‍പിഎസ് വാത്സല്യ. ഇവിടെ മാതാപിതാക്കള്‍ക്കും, രക്ഷിതാക്കള്‍ക്കും സംഭാവന നല്‍കാം.

കേന്ദ്ര സർക്കാരിൻ്റെ സാമൂഹിക സുരക്ഷ സംരംഭമാണ് ദേശീയ പെൻഷൻ പദ്ധതി (എൻപിഎസ്). രാജ്യത്ത് വളരെ പ്രചാരമുള്ള നിക്ഷേപ പദ്ധതികളില്‍ ഒന്നാണിത്. മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി തുടങ്ങിയ പദ്ധതി പിന്നീട് പൊതുജനങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. എന്നാൽ ഇപ്പോള്‍ പദ്ധതി കുട്ടികളിലേക്കും എത്തുന്നു.

2024 ബജറ്റിലെ സര്‍പ്രൈസുകളില്‍ ഒന്നാണ് ഈ പദ്ധതി. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റി (PFRDA) 2013 ലെ പിഎഫ്‌ആർഡിഎ ആക്‌ട് പ്രകാരമാണ് എന്‍പിഎസ് നിയന്ത്രിക്കുന്നത്. റസിഡന്‍റ്, നോണ്‍ റസിഡന്‍റ് അല്ലെങ്കില്‍ ഓവര്‍സീസ് സിറ്റിസണ്‍ ആയ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് പദ്ധതിയില്‍ അംഗമാകാന്‍ സാധിക്കും.

എന്‍പിഎസ് അക്കൗണ്ട് തുറക്കുന്നതിന് നിങ്ങള്‍ക്ക് കുറഞ്ഞത് 18 വയസ് ആവശ്യമായിരുന്നു. ഇതിന്‍റെ പരമാവധി പ്രായപരിധി 70 വയസാണ്. 2024 ലെ ബജറ്റിലാണ് 18 വയസില്‍ താഴെയുള്ള കുട്ടികളിലേക്കും പദ്ധതി എത്തിച്ചിരിക്കുന്നത്. ഓണ്‍ലൈനായി പദ്ധതിയില്‍ അംഗമാകാന്‍ സാധിക്കുമെന്നതാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത.

എന്‍പിഎസ് ഓണ്‍ലൈനായി തുറക്കുന്നതിനുള്ള പ്രക്രിയ :

  • ഔദ്യോഗിക eNPS വെബ്‌സൈറ്റ് (https://enps. nsdl.com/eNPS/NationalPension-System.html) സന്ദര്‍ശിക്കുക. എന്‍പിഎസ് സേവനങ്ങള്‍ വാഗ്‌ദാനം ചെയ്യുന്ന ഏതെങ്കിലും അംഗീകൃത ബാങ്കുകളുടെയോ, ധനകാര്യ സ്ഥാപനങ്ങളുടെയോ വെബ്‌സൈറ്റും സന്ദര്‍ശിക്കാവുന്നതാണ്.
  • അതിൽ 'Registration’ അല്ലെങ്കില്‍ ‘new registration’ തെരഞ്ഞെടുക്കുക.
  • അപേക്ഷകന്‍ തന്‍റെ ആധാര്‍ അല്ലെങ്കില്‍ പാന്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവ നല്‍കണം. കുട്ടികളുടെ അക്കൗണ്ടിന് രക്ഷിതാക്കളുടെ വിവരങ്ങള്‍ കൂടി നല്‍കേണ്ടി വരും.
  • എന്‍പിഎസ് അക്കൗണ്ട് വിശദാംശങ്ങള്‍ പരിപാലിക്കുന്നതിന് മൂന്ന് സെന്‍ട്രല്‍ റെക്കോഡ് കീപ്പിങ് ഏജന്‍സികളുണ്ട്. ഇതില്‍ ഉപയോക്താവിന് ഇഷ്‌ടമുള്ളത് തെരഞ്ഞെടുക്കാം.
  • ഒടിപി വേരിഫിക്കേഷനു ശേഷം വ്യക്തിഗത വിവരങ്ങള്‍ നല്‍കി നടപടികള്‍ പൂര്‍ത്തിയാക്കാം.

നിർമല സീതാരാമൻ 2024 ലെ സാമ്പത്തിക സർവേ സഭയിൽ അവതരിപ്പിച്ചതോടെയാണ് ജൂലൈ 22 ന് പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ആരംഭിച്ചത്. സെഷനിൽ 22 ദിവസങ്ങളിലായി 16 സിറ്റിങുകൾ ഉണ്ടായിരിക്കും. മാത്രമല്ല സെഷൻ ഓഗസ്‌റ്റ് 12 ന് അവസാനിക്കുമെന്നാണ് പ്രതീക്ഷ.

Also Read: സ്വര്‍ണം, വെള്ളി, മൊബൈല്‍ ഫോണ്‍... വില കുറയുന്നവ ഇവ

Last Updated : Jul 24, 2024, 6:13 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.