ന്യൂഡൽഹി : 2024-25 വർഷത്തേക്കുളള സമ്പൂർണ ബജറ്റ് ജൂലൈ 23 ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു. അതിന് ഒരു ദിവസം മുൻപ് പാർലമെൻ്റ് സമ്മേളനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് സമ്മേളനം ജൂലൈ 22 ന് ആരംഭിച്ച് ഓഗസ്റ്റ് 12 ന് അവസാനിക്കുമെന്ന് പാർലമെൻ്ററി കാര്യ മന്ത്രി പറഞ്ഞു.
"2024 ജൂലൈ 22 മുതൽ ഓഗസ്റ്റ് 12 വരെ ബജറ്റ് സമ്മേളത്തിനായി പാർലമെൻ്റിൻ്റെ ഇരുസഭകളെയും വിളിക്കുന്നതിനുളള നിർദ്ദേശത്തിന് രാഷ്‌ട്രപതി അംഗീകാരം നൽകി. 2024-25 വർഷത്തേക്കുളള സമ്പൂർണ ബജറ്റ് ജൂലൈ 23 ന് ലോക്‌സഭയിൽ അവതരിപ്പിക്കും". കേന്ദ്ര മന്ത്രി കിരൺ റിജിജു സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു.
Hon’ble President of India, on the recommendation of Government of India, has approved the proposal for summoning of both the Houses of Parliament for the Budget Session, 2024 from 22nd July, 2024 to 12 August, 2024 (Subject to exigencies of Parliamentary Business). Union Budget,…
— Kiren Rijiju (@KirenRijiju) July 6, 2024
2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഫെബ്രുവരിയിൽ നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു. തുടർച്ചയായി ഏഴാമത്തെ ബജറ്റാണ് നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നത്.
Also Read: 'ഇതുപോര, രാജ്യത്ത് ഗവേഷണ മേഖലയ്‌ക്കുള്ള ബജറ്റ് വിഹിതം കൂട്ടണം'