ന്യൂഡല്‍ഹി : മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണത്തിൽ ആരോഗ്യ മേഖലയിൽ പ്രതീക്ഷിച്ച പോലെ പ്രഖ്യാപനങ്ങൾ ഉണ്ടായില്ല. ആരോഗ്യ മേഖലയ്‌ക്ക് 89,287 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി. ഫാർമസ്യൂട്ടിക്കൽ മേഖലയ്‌ക്ക് 2,143 കോടിയുടെ പിഎൽഐ സ്‌കീം അനുവദിക്കും. കാൻസർ ചികിത്സയ്‌ക്കുള്ള 3 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. ഇതോടെ കാൻസർ രോഗത്തിനുള്ള മൂന്ന് മരുന്നുകൾക്ക് കൂടി വില കുറയും.
ബിഹാറിൽ മെഡിക്കൽ കോളജ് സ്ഥാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.
Also Read: പാർപ്പിട മേഖലയിൽ വമ്പൻ പ്രഖ്യാപനം: പ്രധാനമന്ത്രി ആവാസ് യോജന വഴി 3 കോടി വീടുകൾ നിർമിക്കും