ETV Bharat / bharat

ഒരേ സമയം ലഭിച്ചത് നാല് സര്‍ക്കാര്‍ ജോലികള്‍; പ്രചോദനമായി ഹിമ ബിന്ദുവും ചൈതന്യയും - വാറങ്കല്‍

സംസ്ഥാന ഗുരുകുല വിദ്യാ സൻസ്‌തയിലെ അധ്യാപക തസ്‌തികകളിലേക്കുള്ള മത്സര പരീക്ഷ എഴുതിയ ഇരുവരും യോഗ്യതയുടെ അടിസ്ഥാനത്തിന്‍ മൂന്ന് ജോലികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ നടന്ന ഇന്‍റര്‍ ബോർഡ് വൊക്കേഷണൽ, പോളിടെക്‌നിക് കോളജുകളിലെ ലൈബ്രറി സയൻസ് ജോലികളുടെ പരീക്ഷയിലും സംസ്ഥാന തലത്തിൽ മികച്ച വിജയം കൈവരിച്ചു.

4 government job at same time  Women inspires many  Warangal women inspires  വാറങ്കല്‍  സര്‍ക്കാര്‍ ജോലി
two-women-from-warangal-achieved-four-govt jobs-at-a-time
author img

By ETV Bharat Kerala Team

Published : Feb 19, 2024, 1:26 PM IST

വാറങ്കല്‍ : സര്‍ക്കാര്‍ ജോലി നേടിയെടുക്കുക എന്നത് തന്നെ ശ്രമകരമായ പണിയാണ്. പലരും വര്‍ഷങ്ങളുടെ കഠിന പ്രയത്നം കൊണ്ടാണ് സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നം കയ്യെത്തി പിടിക്കുന്നത്. പ്രാരാബ്‌ദങ്ങളുടെ ഒഴിവുകഴിവുകള്‍ പറയുന്നവര്‍ക്ക് മാതൃകയാവുകയാണ് വാറങ്കലിലെ ബന്ദി ഹിമ ബിന്ദുവും കൊപ്പുല ചൈതന്യയും (Two women from Warangal achieved four govt jobs at a time). ഒരേ സമയം നാല് സര്‍ക്കാര്‍ ജോലികള്‍ തേടിയെത്തിയ 'രണ്ടിരട്ടി' സന്തോഷത്തിലാണ് ഇരുവരും. തങ്ങളുടെ കുട്ടികളെയും കുടുംബത്തെയും നോക്കുന്നതിനൊപ്പമാണ് ഇവര്‍ പഠിച്ച് പരീക്ഷ എഴുതി ഈ നേട്ടം കൈവരിച്ചത് എന്നതാണ് ശ്രദ്ധേയം.

വാറങ്കൽ ജില്ലയിലെ ഖിലാ വാറങ്കൽ, മധ്യ കോട്ട സ്വദേശിയായ ബന്ദി ഹിമബിന്ദു കാകതീയ സർവകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോ. ​​ബിആർ അംബേദ്‌കര്‍ ഓപ്പൺ സര്‍വകലാശാലയില്‍ നിന്ന് ലൈബ്രറി സയൻസ് കോഴ്‌സും പൂർത്തിയാക്കി. ഗീസുകൊണ്ട മണ്ഡലത്തിലെ ധർമ്മാരം ഗ്രാമത്തിലെ കൊപ്പുല ചൈതന്യയും ഹിമ ബിന്ദുവും കഴിഞ്ഞ വർഷമാണ് സംസ്ഥാന ഗുരുകുല വിദ്യാ സൻസ്‌തയിലെ അധ്യാപക തസ്‌തികകളിലേക്കുള്ള മത്സര പരീക്ഷ എഴുതിയത്.

പരീക്ഷ ഫലം വന്നപ്പോള്‍ ജൂനിയർ, ഡിഗ്രി കോളജുകൾ, സ്‌കൂൾ ഡിപ്പാർട്ട്‌മെന്‍റ് എന്നിവയിലെ യോഗ്യത പരിഗണിച്ച് ഇരുവരും മൂന്ന് ജോലികളിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഡിഗ്രി കോളജില്‍ അസിസ്റ്റൻ്റ് പ്രൊഫസർ ജോലിയാണ് ഇരുവരും തെരഞ്ഞെടുത്തത്. ഹൈദരാബാദിലേക്കുള്ള അപ്പോയിന്‍മെന്‍റ് ലെറ്ററും ലഭിച്ചു. ഇതിനിടെ, ഇന്‍റര്‍ ബോർഡ് വൊക്കേഷണൽ, പോളിടെക്‌നിക് കോളജുകളിലെ ലൈബ്രറി സയൻസ് ജോലികൾക്കായി നടത്തിയ പരീക്ഷയിലും ഇരുവരും സംസ്ഥാന തലത്തിൽ മികച്ച വിജയം നേടി.

കൊപ്പുല ചൈതന്യ, വനിത വിഭാഗത്തിൽ ഒന്നാം റാങ്കും ജനറൽ വിഭാഗത്തിൽ നാലാം റാങ്കും കരസ്ഥമാക്കി. ഹിമ ബിന്ദുവിന് വനിത വിഭാഗത്തിൽ രണ്ടാം റാങ്കും ജനറൽ വിഭാഗത്തിൽ 36-ാം റാങ്കുമാണ് ലഭിച്ചത്. പോളിടെക്‌നിക് കോളജുകളിലെ ലൈബ്രറി സയൻസ് തസ്‌തികയിലേക്കും ഇരുവരും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.