ETV Bharat / bharat

ജപ്പാന്‍ പൗരനില്‍ നിന്നും പണം തട്ടിയവരുമായി ഒത്തുകളി; പൊലീസുകാര്‍ അറസ്‌റ്റില്‍ - defraud Japanese Tourist - DEFRAUD JAPANESE TOURIST

ജയ്‌പുരിലെ വിദ്യക്‌പുരി പൊലീസ് സ്‌റ്റേഷനിലെ ഹെഡ് കോൺസ്‌റ്റബിൾ സത്യേന്ദ്ര സിങ്, കോൺസ്‌റ്റബിൾ രാജ്‌കുമാർ എന്നിവരാണ് ജപ്പാന്‍ പൗരനെ കബളിപ്പിച്ചവര്‍ക്കൊപ്പം ഒത്തുകളിച്ചത്.

JAPANESE TOURIST  TOURIST SCAM  ജപ്പാന്‍ പൗരനെ പറ്റിച്ച് പണം തട്ടി  ടൂറിസ്‌റ്റ്
Two Police men arrested at Rajasthan in case of defraud Japanese Tourist
author img

By ETV Bharat Kerala Team

Published : Apr 8, 2024, 7:24 PM IST

ജയ്‌പുര്‍ : വിനോദ സഞ്ചാരത്തിന് ഇന്ത്യയിലെത്തിയ വിദേശിയെ കബളിപ്പിച്ച കേസില്‍ ഹെഡ് കോൺസ്‌റ്റബിളിനെയും കോൺസ്‌റ്റബിളിനെയും രാജസ്ഥാന്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ജയ്‌പുരിലെ വിദ്യക്‌പുരി പൊലീസ് സ്‌റ്റേഷനിലെ ഹെഡ് കോൺസ്‌റ്റബിൾ സത്യേന്ദ്ര സിങ്, കോൺസ്‌റ്റബിൾ രാജ്‌കുമാർ എന്നിവരാണ് അറസ്‌റ്റിലായത്. ജാപ്പനീസ്‌ വിനോദ സഞ്ചാരിയെ കബളിപ്പിച്ച് 31 ലക്ഷം രൂപ തട്ടിയെടുത്തവരുമായി ഒത്തുകളിച്ചതിനാണ് നടപടി. കേസിലെ മുഖ്യ പ്രതികളായ അസ്‌ഗർ, ഷരീഫ്, ഖയൂം എന്നിവരെ മാർച്ച് 29-ന് പൊലീസ് പിടികൂടിയിരുന്നു.

2022 ഡിസംബറിൽ, ജയ്‌പുർ സന്ദർശനത്തിനിടെ തന്‍റെ 31 ലക്ഷം രൂപ തട്ടിയതായി ജപ്പാന്‍ പൗരനായ സസൂൺ തകേഷി എംബസി വഴി പരാതി നൽകി. പരാതി രാജസ്ഥാൻ പൊലീസിന് കൈമാറിയപ്പോൾ, സത്യേന്ദ്ര സിങ്ങും രാജ്‌കുമാറും ചേര്‍ന്ന് ഏഴ് ലക്ഷം രൂപ തട്ടിപ്പുകാരില്‍ നിന്ന് കൈക്കലാക്കുകയായിരുന്നു. ശേഷം ഇവര്‍ പരാതിക്കാരനെ വഞ്ചിച്ച്, അന്വേഷണം അവസാനിപ്പിച്ചു.

2022 ഡിസംബർ 2-ന് ആണ് തകേഷി ജയ്‌പുരിലെത്തിയത്. ഇവിടെ ഒരു ഹോട്ടലിലാണ് തകേഷി താമസിച്ചത്. അടുത്ത ദിവസം, ഓട്ടോ ഡ്രൈവറായ ഷരീഫ് ജാപ്പനീസ് ഭാഷയിൽ സംസാരിച്ച് തകേഷിയെ ഓട്ടോ റിക്ഷയില്‍ കയറ്റി. തുടര്‍ന്ന് ഷെരീഫും കൂട്ടാളിയായ ഖയൂമും ചേര്‍ന്ന് തകേഷിയെ ജോത്വാരയിലെ സുഹൃത്ത് അസ്‌ഗറിന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി. തങ്ങൾ പാർട്ടി നടത്തുന്നുണ്ടെന്നും ഒരുമിച്ച് ആസ്വദിക്കാമെന്നും പറഞ്ഞാണ് തകേഷിയെ ഇവിടെയെത്തിച്ചത്. ഷരീഫിന്‍റെ ജാപ്പനീസ് ഭാഷയിലുള്ള പ്രാവീണ്യത്തില്‍ ആകൃഷ്‌ടനായ തകേഷി ഒക്കെയും സമ്മതിക്കുകയും ചെയ്‌തു.

അതേസമയം, താനൊരു ഉന്നത വ്യവസായിയാണെന്നും തങ്ങളോടൊപ്പം ചേർന്നാൽ ധാരാളം പണം ഉണ്ടാക്കാൻ സഹായിക്കാമെന്നും അസ്‌ഗർ തകേഷിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. അടുത്ത ദിവസം ഗംഗ നദി കാണാൻ പോകാനിരുന്ന തകേഷിയെ ഷെരീഫും ഖയൂമും ചേര്‍ന്ന് രാംഗഢ് സേതൻ ഗ്രാമത്തിലെത്തിച്ചു. തകേഷിയെ രണ്ട് ദിവസം ഇവിടെ താമസിപ്പിച്ചു.

ഡിസംബർ 6 ന്, തകേഷി താമസിച്ച രാംഗഡ് സേതനിലെ വീട്ടിലേക്ക് രണ്ട് വ്യാജ പോലീസുകാർ റെയ്‌ഡിനായി എത്തി. സംഘം കഞ്ചാവ് കച്ചവടം നടത്തുന്നുണ്ടെന്നും ഇവരോടൊപ്പം തകേഷിയെയും അറസ്‌റ്റ് ചെയ്യുമെന്നും പൊലീസുകാര്‍ ഭീഷണിപ്പെടുത്തി. വിഷയം ഒതുക്കിത്തീർക്കാൻ പൊലീസുകാര്‍ക്ക് കൈക്കൂലി നല്‍കാമെന്ന് പറഞ്ഞാണ് സംഘം തകേഷിയില്‍ നിന്ന് പണം തട്ടിയത്.

പൊലീസുകാര്‍ക്ക് കൊടുക്കാനെന്ന വ്യാജേന തകേഷിയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 26.50 ലക്ഷം രൂപയുടെ സ്വര്‍ണവും ഇവര്‍ വാങ്ങിച്ചു. തുടർന്ന് തട്ടിപ്പുകാർ തകേഷിയെ വിമാനത്താവളത്തിൽ ഇറക്കിവിടുകയായിരുന്നു. ജപ്പാനിൽ എത്തിയ ശേഷവും സംഘം തകേഷിയെ കബളിപ്പിച്ച് പണം തട്ടി. കേസില്‍ നടപടിയുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി ഓൺലൈൻ വഴി തകേഷിയില്‍ നിന്ന് 2.90 ലക്ഷം രൂപ സംഘം വീണ്ടും തട്ടിയെടുത്തു.

പിന്നീട് തട്ടിപ്പ് മനസിലായ തകേഷി എംബസിയിൽ പരാതി നൽകുകയായിരുന്നു. വിദ്യാപുരി പൊലീസ് സ്‌റ്റേഷനിലെ ഹെഡ് കോൺസ്‌റ്റബിൾ സത്യേന്ദ്ര സിങ്ങിനായിരുന്നു അന്വേഷണ ചുമതല. തുടര്‍ന്നാണ് പൊലീസുകാരന്‍ തട്ടിപ്പുകാരില്‍ നിന്ന് പണം കൈപ്പറ്റി കേസ് അട്ടിമറിച്ചത്.

Also Read : അഞ്ജലിയെ കാണാനില്ലെന്ന് കെട്ടുകഥയുണ്ടാക്കി, കൊലക്കേസില്‍പ്പെടുത്തുമെന്ന് ഭീഷണിയും ; പെണ്ണായി വിളിച്ച് 3 ലക്ഷം തട്ടിയയാള്‍ പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.