ETV Bharat / bharat

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; കുക്കി സംഘത്തിന്‍റെ ആക്രമണത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു - 2 Killed In Kuki Attack at Manipur

മണിപ്പൂരിലെ കുട്രുക് ഗ്രാമവാസികൾക്ക് നേരെ കുക്കികൾ നടത്തിയ ആക്രമണത്തിൽ രണ്ട് സ്‌തീകൾ കൊല്ലപ്പെട്ടതായി മണിപ്പൂര്‍ സര്‍ക്കാര്‍.

MANIPUR KUKI MEITEI ISSUE  WOMEN KILLED IN MANIPUR KUKI ATTACK  മണിപ്പൂര്‍ കുക്കി ആക്രമണം  കുക്കി മെയ്‌തെയ് സംഘര്‍ഷം
Representative Image of police patrol in Manipur (ANI)
author img

By ETV Bharat Kerala Team

Published : Sep 2, 2024, 8:49 AM IST

ന്യൂഡൽഹി: മണിപ്പൂരിലെ കുട്രുക് ഗ്രാമവാസികൾക്ക് നേരെ കുക്കികൾ നടത്തിയ ആക്രമണത്തിൽ രണ്ട് സ്‌തീകൾ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേറ്റതായും മണിപ്പൂർ സർക്കാർ അറിയിച്ചു. ഡ്രോണുകളും ബോംബുകളും അത്യാധുനിക ആയുധങ്ങളും ഉപയോഗിച്ചാണ് കുക്കികള്‍ ആക്രമിച്ചതെന്ന് സർക്കാർ പ്രസ്‌താവനയിൽ പറഞ്ഞു.

'നിരായുധരായ കുട്രുക്ക് ഗ്രാമവാസികൾക്ക് നേരെ ഡ്രോണുകളും ബോംബുകളും നിരവധി അത്യാധുനിക ആയുധങ്ങളും ഉപയോഗിച്ച് കുക്കി തീവ്രവാദികൾ ഞായറാഴ്‌ച നടത്തിയ ആക്രമണത്തിൽ രണ്ട് പേര്‍ കൊല്ലപ്പെട്ടു.'- മണിപ്പൂർ സർക്കാർ പ്രസ്‌താവനയിൽ പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രിക്കാനും ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാനും സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിച്ചതായും അറിയിച്ചു.

ആക്രമണത്തിന് പിന്നില്‍ സാങ്കേതിക വൈദഗ്ധ്യമുള്ള, ഉയർന്ന പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ പങ്ക് തള്ളിക്കളയാനാവില്ലെന്ന് മണിപ്പൂർ പൊലീസ് പ്രസ്‌താവനയിൽ പറഞ്ഞു. ഏത് സാഹചര്യങ്ങളോടും പ്രതികരിക്കാൻ പൊലീസ് തയ്യാറാണെന്നും അവര്‍ അറിയിച്ചു.

Also Read : ഇംഫാലില്‍ വന്‍ ആയുധ വേട്ട, കണ്ടെത്തിയത് തീവ്രവാദികള്‍ പൊലീസില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.