ETV Bharat / bharat

മാക്രോണിന്‍റെ ഇന്ത്യാസന്ദര്‍ശനം : രണ്ട് പ്രമുഖ ഫ്രഞ്ച് വ്യക്തിത്വങ്ങള്‍ക്ക് പദ്‌മശ്രീ നല്‍കി രാജ്യത്തിന്‍റെ ആദരം - 2ഫ്രഞ്ച് വ്യക്തികള്‍ക്ക് പദ്‌മശ്രീ

രണ്ട് പ്രമുഖ ഫ്രഞ്ച് പൗരര്‍ക്ക് രാജ്യത്തിന്‍റെ ആദരം. ഇന്ത്യന്‍ സംസ്‌കാരത്തിലൂന്നിയ പ്രവര്‍ത്തനങ്ങളെ മാനിച്ച് പദ്‌മശ്രീ

Etv Bharat
Etv Bharat
author img

By ETV Bharat Kerala Team

Published : Jan 26, 2024, 10:00 AM IST

ന്യൂഡല്‍ഹി : രണ്ട് ഫ്രാന്‍സ് പൗരര്‍ക്ക് പദ്‌മശ്രീ നല്‍കി ഇന്ത്യയുടെ ആദരം. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണിന്‍റെ ഇന്ത്യാസന്ദര്‍ശനവേളയിലാണ് ഈ പ്രഖ്യാപനമുണ്ടായത് എന്നതും ശ്രദ്ധേയമാണ്. (Two French citizens awarded Padmashri) യോഗ ഗുരു ഷാര്‍ലറ്റ് ചോപിന്‍, എഴുത്തുകാരന്‍ പിയറി സില്‍വെയ്ന്‍ ഫില്ലിയോസത് എന്നിവരെയാണ് രാജ്യം പദ്‌മ പുരസ്‌കാരം നല്‍കി ആദരിച്ചത്. രാജ്യത്തിന്‍റെ എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനാഘോഷ വേളയില്‍ മുഖ്യാതിഥിയാണ് മാക്രോണ്‍ (Immanuel Macron India visit).

1936ല്‍ ഫ്രാന്‍സില്‍ ജനിച്ച ഫില്ലിയോ സത് സംസ്‌കൃതത്തിലെ എമിരറ്റസ് പ്രൊഫസറാണ്. (നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് വിരമിച്ച ശേഷവും പ്രത്യേക ക്ഷണിതാവായി തുടരുന്ന അധ്യാപകന്‍) പാരിസിലെ ചരിത്ര അക്കാദമി(അക്കാദമി ദെ ഇന്‍സ്ക്രിപ്ഷന്‍സ് യെറ്റ് ബെല്ലെസ് ലെറ്റേഴ്‌സ് ) അംഗവുമാണ്. അദ്ദേഹം സംസ്‌കൃത വ്യാകരണം, കവിത, ശൈവസിദ്ധാന്തത്തിലൂന്നിയ താന്ത്രികം, ഭാരതീയ പൗരാണിക നിര്‍മ്മാണ രീതികള്‍ എന്നിവയില്‍ ഗവേഷണം നടത്തുന്ന വ്യക്തിയുമാണ്.

പാണിനീയം, പതഞ്ജലിയുടെ മഹാഭാസ്യ, ശൈവഗാമ, ക്ഷേത്രനിര്‍മ്മിതി, ഹമ്പി തുടങ്ങിവയെ കുറിച്ച് സംസ്‌കൃതത്തിലും ഫ്രഞ്ചിലും ഇംഗ്ലീഷിലും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്‌കൃത ഭാഷ(The Sanskrit Language)എന്നൊരു പുസ്‌തകവും രചിച്ചിട്ടുണ്ട്.

യോഗ ജീവിതത്തില്‍ ആചരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണ് ചോപിന്‍. ഇവരുടെ യോഗയോടുള്ള പ്രതിബദ്ധത മോദിക്ക് നേരിട്ട് ബോധ്യമായിട്ടുള്ളതുമാണ്. 2023 ജൂലൈ പതിനാലിന് പാരിസില്‍ വച്ച് അവരുമായി മോദി കൂടിക്കാഴ്‌ച നടത്തിയിരുന്നു. യോഗയിലുള്ള അവരുടെ അഗാധമായ വിശ്വാസത്തെയും അവര്‍ യോഗയുടെ പ്രചരണത്തിനായി ഫ്രാന്‍സില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു.

യോഗ എങ്ങനെയാണ് സന്തോഷവും സൗഖ്യവും പ്രദാനം ചെയ്യുന്നതെന്ന് അവര്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. രാജ്യാന്തര യോഗദിനാഘോഷങ്ങള്‍ യോഗയ്ക്ക്‌ കൂടുതല്‍ പ്രചാരം നേടിക്കൊടുത്തതായും ഇരുവരും ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന്‍റെ സന്ദര്‍ശനത്തിന് പുറമെ ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിന പരേഡില്‍ ഫ്രഞ്ച് സൈന്യവും പങ്കെടുക്കുന്നുണ്ട്.

ഫ്രാന്‍സ് ഇത് ആറാം തവണയാണ് ഇന്ത്യയുടെ റിപ്പബ്ലിക്‌ ദിനാഘോഷങ്ങളുടെ ഭാഗമാകുന്നത്. ഫ്രാന്‍സിന്‍റെ ബാസ്റ്റില്ലെ ദിനാചരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത് മാസങ്ങള്‍ക്ക് ശേഷമാണ് മാക്രോണിന്‍റെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ജൂലൈ പതിനാലിനായിരുന്നു മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനം.

Also Read: 75-ാമത് റിപ്പബ്ലിക് ദിന പരേഡ് സ്‌ത്രീ കേന്ദ്രീകൃതം; അണിനിരക്കുന്നത്‌ 100 കലാകാരികള്‍

ദേശീയ ദിനങ്ങളില്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ മുമ്പ് ഉണ്ടാകാത്തതാണ്. ഇരുരാജ്യങ്ങളും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന സൗഹൃദത്തിന്‍റെ തെളിവാണ്. ജൂലൈ പതിനാലിന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയ തന്ത്രപരമായ സഹകരണത്തിനുള്ള ഹൊറൈസണ്‍ 2047 റോഡ് മാപ്പില്‍ ഒരു നിര്‍ണായക വഴിത്തിരിവുണ്ടാക്കാന്‍ മാക്രോണിന്‍റെ ഇന്ത്യാസന്ദര്‍ശനത്തിന് ആകുമെന്നാണ് വിലയിരുത്തല്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.