ETV Bharat / bharat

പോര്‍ഷെ കാറുമായി ബൈക്ക് ഇടിച്ച് തെറിപ്പിച്ച് പ്രായപൂർത്തിയാകാത്ത ഡ്രൈവര്‍; രണ്ട് പേർക്ക് ദാരുണാന്ത്യം - Luxury Car Hits Two Wheeler - LUXURY CAR HITS TWO WHEELER

അമിത വേഗതയിലെത്തിയ ആഡംബര കാർ ഇരുചക്രവാഹനത്തിൽ ഇടിച്ച് രാജസ്ഥാൻ സ്വദേശികള്‍ക്ക് ദാരുണാന്ത്യം.

TWO CRUSHED TO DEATH MAHARASHTRA  LUXURY CAR ACCIDENT MAHARASHTRA  ആഡംബര കാർ ഇടിച്ച് രണ്ട് മരണം  മഹാരാഷ്‌ട്ര വാഹനാപകടം
Car caused for death of two (Source : Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 19, 2024, 9:30 PM IST

പൂനെ (മഹാരാഷ്‌ട്ര): അമിത വേഗതയിലെത്തിയ ആഡംബര കാർ ഇരുചക്രവാഹനത്തിൽ ഇടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രാജസ്ഥാൻ സ്വദേശികളായ അശ്വിനി കോഷ്‌ട, അനീസ് അഹുദിയ എന്നിവരാണ് മരിച്ചത്. അപകടമുണ്ടാക്കിയ പ്രായപൂർത്തിയാകാത്ത ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്‌ച രാത്രി കല്യാണിഗർ എയർപോർട്ടിൽ പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു പ്രതി. പുലർച്ചെ 2.30 ഓടെയാണ് അപകടമുണ്ടായത്. അമിത വേഗതയിലായിരുന്ന കാര്‍ ഇരുചക്രവാഹനത്തിന്‍റെ പിന്നില്‍ ഇടിക്കുകയായിരുന്നു.

ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കാർ 200 കിലോമീറ്റർ വേഗത്തിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് എസിപി മനോജ് പാട്ടീൽ അറിയിച്ചു.

Also Read : വിവാഹ വസ്‌ത്രം വാങ്ങിവരവെ കാര്‍ അപകടത്തില്‍ പെട്ടു; പ്രതിശ്രുത വരന്‍ ഉള്‍പ്പെടെ അഞ്ച് പേർ മരിച്ചു - ROAD ACCIDENT IN ANDHRA PRADESH

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.