മധുര: ലോറി റെയില്‍വേട്രാക്കിലേക്ക് മറിഞ്ഞു. വൃദ്ധദമ്പതികളുടെ അവസരോചിതമായ ഇടപെടലില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ തൊട്ടടുത്ത് വച്ച് നിര്‍ത്താനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തെങ്കാശിക്ക് സമീപമാണ് അപകടം ഉണ്ടായത്(Truck falls on railway track ).
ചെന്നൈയില്‍ നിന്ന് കൊല്ലത്തേക്ക് പോയ ട്രെയിനാണ് വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ട്രക്ക് വീണ് കിടന്ന സ്ഥലത്ത് എത്തും മുമ്പ് ട്രെയിന്‍ നിര്‍ത്താനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തെ തുടര്‍ന്ന് മൂന്ന് മണിക്കൂറോളം പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു(passenger train stopped).
അധികൃതര്‍ ഇടപെട്ട് ട്രാക്കിലെ പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷമാണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാനായത്. ആറ്റുകാല്‍ പൊങ്കാലയ്ക്കായി അനുവദിച്ച പ്രത്യേക ട്രെയിനിന്‍റെ യാത്രയും അപകടം മൂലം മുടങ്ങി. പശ്ചിമഘട്ടത്തിന്‍റെ താഴ്‌വരയിലുള്ള സ്ഥലമാണ് തെങ്കാശി. കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലം കൂടിയാണിത്( accident averted).
Also Read:ബിഹാറിലെ ദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; 9 പേർക്ക് ദാരുണാന്ത്യം