ETV Bharat / bharat

ഹൃദയഭേദകം: ദാരിദ്ര്യം മൂലം നവജാതശിശുവിനെ വിറ്റ് അമ്മ, സര്‍ക്കാരിന് വിമര്‍ശനം - WOMAN SELLS NEWBORN IN TRIPURA - WOMAN SELLS NEWBORN IN TRIPURA

കടുത്ത ദാരിദ്ര്യം മൂലം ത്രിപുരയില്‍ ആദിവാസി യുവതി നവജാതശിശുവിനെ വിറ്റു. പ്രതിപക്ഷ നേതാവ് ജിതേന്ദ്ര ചൗധരിയുടെ ഇടപെടലിനെത്തുടർന്ന് കുഞ്ഞ് സ്വന്തം അമ്മയ്‌ക്കരികിലെത്തി.

TRIBAL WOMAN SELLS NEWBORN  WOMAN SELLS NEWBORN DUE TO POVERTY  WOMAN SELLS BABY IN TRIPURA  TRIPURA
Representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : May 25, 2024, 5:20 PM IST

അഗർത്തല : സ്വന്തം കുഞ്ഞിനെ ജനിച്ചു വീണതിന്‍റെ പിറ്റേദിവസം തന്നെ വില്‍ക്കേണ്ടി വന്ന ഒരമ്മയുടെ വേദനാജനകമായ വെളിപ്പെടുത്തലിന് സാക്ഷിയായിരിക്കുകയാണ് രാജ്യം. കടുത്ത ദാരിദ്ര്യം കാരണം ത്രിപുരയിലെ ആദിവാസി യുവതിക്ക് നവജാതശിശുവിനെ വില്‍ക്കേണ്ടി വന്നു. ത്രിപുര ധലായ് ജില്ലയിലെ യുവതിയാണ് തൻ്റെ കുഞ്ഞിനെ 5,000 രൂപയ്ക്ക് വിറ്റതെന്ന് ഉദ്യോഗസ്ഥൻ ശനിയാഴ്‌ച പറഞ്ഞു.

പടിഞ്ഞാറൻ ത്രിപുര ജില്ലയില്‍ ഹെസാമരയിലെ ദമ്പതികള്‍ക്കാണ് നാല് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ യുവതി വിറ്റത്. ഗണ്ഡച്ചേര സബ്‌ഡിവിഷനിലെ തരബൻ കോളനിയിലെ മൊർമതി (39) ബുധനാഴ്‌ച വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകി. അഞ്ച് മാസം മുമ്പ് ഭർത്താവിൻ്റെ മരണത്തെത്തുടർന്ന് കടുത്ത ദാരിദ്ര്യത്തില്‍ വലഞ്ഞ അവര്‍ അടുത്ത ദിവസം തന്നെ കുട്ടിയെ ഹെസാമാരയിലെ ഒരു ദമ്പതികൾക്ക് 5,000 രൂപയ്ക്ക് വില്‍ക്കുകയായിരുന്നു.

'ഇതിനകം തന്നെ യുവതിക്ക് രണ്ട് ആൺമക്കളും ഒരു പെണ്‍കുഞ്ഞുമുണ്ട്. കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ മറ്റൊരു കുട്ടിയെ കൂടി താങ്ങാൻ അവര്‍ക്ക് കഴിഞ്ഞില്ല. ഈ നിരാശയാണ് കുട്ടിയെ വിൽക്കാനുള്ള തീരുമാനത്തിലേക്ക് യുവതിയെ നയിച്ചത്. വിവരം ലഭിച്ചയുടൻ, ഞങ്ങൾ കുഞ്ഞിനെ വീണ്ടെടുത്ത് അമ്മയ്‌ക്ക് തന്നെ നല്‍കുകയായിരുന്നു' -സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അരിന്ദം ദാസ് പറഞ്ഞു.

കുടുംബത്തിന് പിന്തുണ ഉറപ്പു നൽകുമെന്നും, അമ്മയ്ക്കും കുഞ്ഞിനും അവരുടെ ആവശ്യമായ സഹായം വീട്ടില്‍ എത്തിച്ച് നൽകിയിട്ടുണ്ടെന്നും അരിന്ദം ദാസ് കൂട്ടിച്ചേര്‍ത്തു. കടുത്ത ദാരിദ്ര്യം കാരണം നവജാതശിശുവിനെ വിറ്റതായി യുവതി സമ്മതിച്ച വീഡിയോ പ്രതിപക്ഷ നേതാവ് ജിതേന്ദ്ര ചൗധരി പങ്കുവച്ചിരുന്നു. ഇതോടെയാണ് അടിയന്തര നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി ജെ കെ സിങ് നിർദേശം നല്‍കിയത്.

വിറക് വിറ്റ് കുടുംബം പോറ്റിയിരുന്ന മൊർമതിയുടെ ഭർത്താവ് പൂർണജോയ്, സാമ്പത്തിക പരാധീനതകൾക്കിടയില്‍ ശരിയായ വൈദ്യസഹായം ലഭിക്കാത്തതിനാലാണ് മരിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കൂടാതെ, കുടുംബത്തിന് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎൽ) റേഷൻ കാർഡ് ഇല്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുരിതബാധിതർക്ക് സഹായം നൽകുന്നതിൽ പരാജയപ്പെട്ടതിന് ബിജെപി സർക്കാരിനെയും തിപ്ര മോത്തയുടെ നേതൃത്വത്തിലുള്ള ത്രിപുര ട്രൈബൽ ഏരിയസ് ഓട്ടോണമസ് ഡിസ്ട്രിക്‌ട് കൗൺസിലിനെയും (ടിടിഎഎഡിസി) ചൗധരി വിമർശിച്ചു. സർക്കാർ ഇടപെടൽ ഇല്ലെങ്കിൽ ആദിവാസി മേഖലകളിൽ ഇനിയും ഇത്തരം ദുരന്തങ്ങൾ സംഭവിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ALSO READ: അവയവ കച്ചവടം : കൂടുതൽ അറസ്റ്റിന് സാധ്യത, അന്വേഷണം ബെംഗളൂരുവിലേക്കും വ്യാപിപ്പിക്കാൻ പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.