ETV Bharat / bharat

വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവര്‍ സഞ്ചരിച്ച ട്രാക്‌ടര്‍ മറിഞ്ഞു; 13 പേര്‍ക്ക് ദാരുണാന്ത്യം, മരിച്ചവരില്‍ കുട്ടികളും - TRACTOR OVERTURNS IN RAJGARH

രാജ്‌ഗഡ് ജില്ലയിലെ പിപ്‌ലോദിയിൽ ട്രാക്‌ടർ മറിഞ്ഞ് 13 പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. വിവാഹ പാർട്ടിക്കായി കുളമ്പൂരിലേക്ക് പോകുകയായിരുന്ന ട്രാക്‌ടറാണ് അപകടത്തിൽപ്പെട്ടത്.

RAJGARH COLLECTOR HARSH DIKSHIT  ACCIDENT IN RAJGARH  RAJASTHAN RAJGARH BORDER  ROAD ACCIDENT
Tractor - Trailer Overturns In Rajgarh (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 3, 2024, 7:39 AM IST

Updated : Jun 3, 2024, 9:45 AM IST

രാജ്‌ഗഡ് (മധ്യപ്രദേശ്) : രാജസ്ഥാൻ - രാജ്‌ഗഡ് അതിർത്തിക്ക് സമീപം ട്രാക്‌ടർ മറിഞ്ഞ് നാല് കുട്ടികളടക്കം 13 പേർ മരിച്ചു, 15 പേർക്ക് പരിക്ക്. രാജസ്ഥാനിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്ന ആളുകളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്‌ച (ജൂൺ 2) രാത്രിയാണ് അപകടം നടന്നത്.

'രാജസ്ഥാനിലെ മോത്തിപുര ഗ്രാമത്തിൽ നിന്ന് 120 കിലോമീറ്റർ ദൂരെയുള്ള പിപ്‌ലോദിയിലേക്ക് വരികയായിരുന്ന ട്രാക്‌ടർ രാജസ്ഥാൻ - രാജ്‌ഗഡ് അതിർത്തിക്ക് സമീപം മറിഞ്ഞു. അപകടത്തിൽ 13 പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. രണ്ട് പേരുടെ നില ഗുരുതരമാണ്, അവരെ ആശുപത്രിയിലേക്ക് മാറ്റി പ്രവേശിപ്പിച്ചിരിക്കുകയാണ്, പരിക്കേറ്റവർക്ക് സർക്കാർ നിർദേശമനുസരിച്ച് ശരിയായ ചികിത്സ നൽകുന്നുണ്ട്,' -രാജ്‌ഗഡ് കലക്‌ടർ ഹർഷ് ദീക്ഷിത് മാധ്യമങ്ങളോട് പറഞ്ഞു.

രാജ്‌ഗഡ് അപകടത്തിൽ മരിച്ച കുടുംബങ്ങൾക്ക് പ്രസിഡന്‍റ് ദ്രൗപതി മുർമു അനുശോചനം രേഖപ്പെടുത്തി. 'മധ്യപ്രദേശിലെ രാജ്‌ഗഡ് ജില്ലയിലുണ്ടായ വാഹനാപകടത്തിൽ നിരവധി പേർ മരിച്ചുവെന്നത് വളരെ ദുഃഖകരമാണ്. അപകടത്തിൽ മരണപ്പെവരുടെ കുടുംബങ്ങളോട് ഞാൻ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു,' -എന്ന് രാഷ്‌ട്രപതി എക്‌സിൽ കുറിച്ചു.

രാജ്‌ഗഡ് കലക്‌ടർ, പൊലീസ് സൂപ്രണ്ട് എന്നിവരോടൊപ്പം ക്യാബിനറ്റ് സഹപ്രവർത്തകൻ നാരായൺ സിങ് പൻവാർ സ്ഥലത്തെത്തിയതായി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. മധ്യപ്രദേശ് സർക്കാർ രാജസ്ഥാൻ സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും രാജസ്ഥാൻ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മോഹൻ യാദവ് കൂട്ടിച്ചേർത്തു.

'രാജ്‌ഗഡ് ജില്ലയിലെ പിപ്‌ലോദി റോഡിൽ ട്രാക്‌ടർ മറിഞ്ഞ് രാജസ്ഥാനിലെ ജലവാർ ജില്ലയിൽ നിന്നുള്ള 13 പേരുടെ അസ്വാഭാവിക മരണം അങ്ങേയറ്റം ദുഃഖകരമായ ഒരു സംഭവമാണ്. ക്യാബിനറ്റ് സഹപ്രവർത്തകൻ നാരായൺ സിങ് പൻവാറും കലക്‌ടറും എസ്‌പി രാജ്‌ഗഡും എനിക്ക് ഒപ്പമുണ്ട്. ഞങ്ങൾ രാജസ്ഥാൻ സർക്കാരുമായി ബന്ധപ്പെട്ടിരിക്കുന്നു, രാജസ്ഥാൻ പൊലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്,' -എന്ന് മുഖ്യമന്ത്രി മോഹൻ യാദവ് അദ്ദേഹത്തിന്‍റെ എക്‌സിൽ കുറിച്ചു.

പരിക്കേറ്റവര്‍ രാജ്‌ഗഡിലെ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ ചില രോഗികളെ ഭോപ്പാലിലെ ആശുപത്രിയിലേക്ക് മാറ്റിയാതായി അധികൃതർ അറിയിച്ചു. അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ താൻ പ്രാർഥിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ : ജമ്മുവില്‍ ബസ് മറിഞ്ഞു: 2 മരണം, 16 പേര്‍ക്ക് പരിക്ക്; നാല് ദിവസത്തിനിടെ രണ്ടാമത്തെ അപകടം

Last Updated : Jun 3, 2024, 9:45 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.