ETV Bharat / bharat

കാറും ട്രാക്‌ടറും കൂട്ടിയിടിച്ച് അപകടം; 4 പേര്‍ക്ക് ദാരുണാന്ത്യം

ആന്ധ്രപ്രദേശ് രജിസ്‌ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പെട്ടത്. തിരുവണ്ണാമലയിൽ നിന്നും കല്ലടിക്കുളത്തേക്ക് വിവാഹത്തിന് പോകുന്നതിനിടെയാണ് സംഭവം.

വാഹനാപകടം നാല് പേര്‍ മരിച്ചു തിരുവണ്ണാമലൈ വാഹനാപകടം tractor car collision Tiruvannamalai
Four Persons killed in tractor-car collision near Tiruvannamalai
author img

By ETV Bharat Kerala Team

Published : Feb 22, 2024, 1:13 PM IST

തിരുവണ്ണാമല : കാറും ട്രാക്‌ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. തിരുവണ്ണാമലയ്‌ക്ക് സമീപം കില്‍പെണ്ണത്തൂരിലാണ് സംഭവം. വില്ലുപുരം ജില്ലയിലെ കസ്‌കർണി സ്വദേശിയായ അളഗൻ (37), അവലൂർപേട്ട സ്വദേശിയായ പാണ്ഡ്യൻ (35), പ്രകാശ്, ചിരഞ്ജീവി എന്നിവരാണ് മരിച്ചത്. ട്രാക്‌ടർ ഡ്രൈവറായ പാർക്കവനത്തിന് കൈക്ക് പരിക്കേറ്റു.

ആന്ധ്രപ്രദേശ് രജിസ്‌ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പെട്ടത്. തിരുവണ്ണാമലയിൽ നിന്നും കല്ലടിക്കുളത്തേക്ക് വിവാഹത്തിന് പോകുന്നതിനിടെയാണ് സംഭവം. പരിക്കേറ്റവരെ ആദ്യം തിരുവണ്ണാമല സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തുടര്‍ന്ന് പുതുച്ചേരി ജിപ്‌മാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു (tractor-car collision near Tiruvannamalai).

സംഭവത്തിൽ കിൽപെണ്ണത്തൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പരിശോധനയ്ക്കായി തിരുവണ്ണാമല സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.