ETV Bharat / bharat

യമുന നദിയില്‍ നുരഞ്ഞുപൊന്തി വിഷപ്പത; ഡൽഹിയില്‍ വായു മലിനീകരണം രൂക്ഷം

ഡല്‍ഹിയിലെ വായു നിലവാര ഇൻഡക്‌സ് 226-ലേക്ക് താഴ്ന്നതോടെ പ്രദേശത്താകെ നേര്‍ത്ത പുകമഞ്ഞ് മൂടി.

DELHI AIR POLLUTION  YAMUNA RIVER POLLUTION  ഡൽഹി വായു മലിനീകരണം  യമുന നദിയില്‍ വിഷപ്പത
foam seen floating on Yamuna River (ANI)
author img

By ETV Bharat Kerala Team

Published : Oct 19, 2024, 12:51 PM IST

ന്യൂഡൽഹി: ശൈത്യ കാലം അടുത്തതോടെ ഡല്‍ഹിയില്‍ മലിനീകരണം രൂക്ഷമാകുന്നു. കാളിന്ദി കുഞ്ച് പ്രദേശത്ത് യമുന നദിയിൽ വിഷപ്പത നുരഞ്ഞൊഴുകുന്ന ദൃശ്യങ്ങളാണ് രാവിലെ പുറത്തുവന്നത്. ഡല്‍ഹിയിലെ വായു നിലവാര ഇൻഡക്‌സ് 226ലേക്ക് താഴ്ന്നതോടെ പ്രദേശത്താകെ നേര്‍ത്ത പുകമഞ്ഞ് മൂടിയിരിക്കുകയാണ്.

ഏറ്റവും ഉയർന്ന എക്യുഐ (എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്) അക്ഷർധാം, ആനന്ദ് വിഹാർ ഏരിയയിലാണ്. ഇവിടങ്ങളിലെ എക്യുഐ 334 ആണ്. എയിംസിലും പരിസര പ്രദേശങ്ങളിലും 253 ആണ് എക്യുഐ. ഇന്ത്യ ഗേറ്റിൽ, എക്യുഐ 251 ആയി കുറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അക്ഷർധാം പ്രദേശത്തിന് സമീപം കഴിഞ്ഞ രണ്ട് ദിവസമായി മലിനീകരണം വളരെയധികം വർധിച്ചത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. 'കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ മലിനീകരണ തോത് വളരെയധികം കൂടുതലാണ്. തൊണ്ടയിൽ അസ്വസ്ഥതയും ശ്വാസതടസവും അനുഭവപ്പെടുന്നുണ്ട്. കണ്ണുകള്‍ക്ക് അസ്വസ്ഥതയുണ്ട്. ദീപാവലിക്ക് ശേഷം മലിനീകരണത്തിന്‍റെ അളവ് ഇനിയും വർധിക്കും. മലിനീകരണത്തിന്‍റെ തോത് നിയന്ത്രിക്കാൻ സർക്കാർ നടപടിയെടുക്കണം.- പ്രദേശവാസിയായ ആശിഷ് കുമാർ മീണ മാധ്യമങ്ങളോട് പറഞ്ഞു.

ശൈത്യകാലം അടുക്കുമ്പോൾ ദേശീയ തലസ്ഥാനത്ത് വായുവിൻ്റെ ഗുണനിലവാരം മോശമായിക്കൊണ്ടിരിക്കുകയാണെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് വെള്ളിയാഴ്‌ച പറഞ്ഞിരുന്നു. വസീർപൂരിലാണ് ഏറ്റവും ഉയർന്ന എക്യുഐ. വായുവിന്‍റെ ഗുണനിലവാരം മോശമാകുന്നതിന് പിന്നിലെ കാരണം കണ്ടെത്താൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

യുപിയിലും ഹരിയാനയിലും രാജസ്ഥാനിലും കേന്ദ്രത്തിലും ബിജെപി സർക്കാർ ഉറങ്ങുകയായതിനാല്‍ പ്രതിപക്ഷത്തിന് മലിനീകരണത്തിനെക്കുറിച്ച പ്രതികരിക്കാൻ അവകാശമില്ലെന്നും ഗോപാല്‍ റായ്‌ വിമര്‍ശിച്ചു.

Also Read: മുസി നദി സൗന്ദര്യവത്കരണം: പ്രദേശവാസികളെ പുനരധിവസിപ്പിക്കുന്നത് പ്രഥമ പരിഗണനയെന്ന് തെലങ്കാന ആരോഗ്യ മന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.