ETV Bharat / bharat

ETV BHARAT IMPACT>> പത്മശ്രീ ചിന്നപ്പിള്ളയെ ചേർത്തുപിടിച്ച് തമിഴ്‌നാട്; വീടനുവദിച്ച് ഉത്തരവിറങ്ങി; ഇടിവി ഭാരതിന് നന്ദിയുമായി ചിന്നപ്പിള്ള

author img

By ETV Bharat Kerala Team

Published : Mar 9, 2024, 7:16 PM IST

പത്മശ്രീ, സ്ത്രീശക്തി പുരസ്‌കാര ജേതാവ് ചിന്നപ്പിള്ളയ്ക്ക് വീടനുവദിച്ച് തമിഴ്‌നാട് സർക്കാർ. ചിന്നപ്പിള്ളയ്ക്ക് കലൈഞ്ജർ സ്വപ്‌ന ഭവനം' പദ്ധതിപ്രകാരം വീടനുവദിക്കാൻ എം കെ സ്‌റ്റാലിന്‍റെ ഉത്തരവ്.

ചിന്നപ്പിള്ള  പത്മശ്രീ ചിന്നപ്പിള്ള  Madurai Chinnapillai  Padma Shri Chinnapillai
TN Govt Allots House to Padma Shri Chinnapillai

ചെന്നൈ: ഇടിവി ഭാരത് വാർത്തയ്ക്ക് പിന്നാലെ വീടില്ലാതെ ബുദ്ധിമുട്ടനുഭവിച്ചിരുന്ന പത്മശ്രീ, സ്ത്രീശക്തി പുരസ്‌കാര ജേതാവ് ചിന്നപ്പിള്ളയ്ക്ക് വീടനുവദിച്ച് തമിഴ്‌നാട് സർക്കാർ. 72 കാരിയായ ചിന്നപ്പിള്ളയ്ക്ക് കലൈഞ്ജർ സ്വപ്‌ന ഭവനം' പദ്ധതിപ്രകാരം വീടനുവദിക്കാൻ മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ ഉത്തരവിട്ടു. വനിത ദിനത്തിൽ ചിന്നപിള്ളയുടെ വിഷമാവസ്ഥ ഇടിവി ഭാരത് വർത്തയാക്കിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഉത്തരവ് (TN Govt Allots House to Padma Shri Chinnapillai).

ചിന്നപ്പിള്ളയ്ക്ക് പുതിയ വീട് നൽകുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കാൻ സ്‌റ്റാലിൻ ജില്ല ഭരണകൂടത്തിന് നിർദ്ദേശം നൽകി. വീട് പണിയാൻ നേരത്തെ സർക്കാർ അനുവദിച്ച ഒരു സെന്‍റിന് പുറമെ പില്ലുച്ചേരി പഞ്ചായത്തിലെ പാർഥിവപ്പട്ടി വില്ലേജിൽ 380 ചതുരശ്ര അടി ഭൂമി കൂടി ചിന്നപ്പിള്ളയ്ക്ക് പതിച്ചുനൽകും. വീടിൻ്റെ നിർമ്മാണം ഈ മാസം തന്നെ ആരംഭിക്കും.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതിന് ഇടിവി ഭാരതിനോട് പ്രതികരിച്ച ചിന്നപ്പിള്ള തന്‍റെ അകമഴിഞ്ഞ നന്ദി അറിയിച്ചു. "ഇടിവി ഭാരത് തമിഴ്‌നാടിനോട് വളരെയധികം നന്ദി." ചിന്നപ്പിള്ള പറഞ്ഞു. രാജ്യത്ത് മദ്യപാനം ഇല്ലാതാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

2001 ജനുവരി നാലിനാണ് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ചിന്നപിള്ളയ്ക്ക് അവാർഡ് സമ്മാനിക്കുന്നത്. അവാർഡ് നൽകവേ പ്രധാനമന്ത്രി അവരുടെ കാലിൽ തൊട്ടു വണങ്ങുകയും, പിറ്റേന്ന് ആ ഫോട്ടോ എല്ലാ പത്രങ്ങളിലും അച്ചടിച്ചു വരികയും ചെയ്‌തിരുന്നു.

Madurai Chinnapillai  ചിന്നപ്പിള്ള  പത്മശ്രീ ചിന്നപ്പിള്ള  International Womens Day
ചിന്നപ്പിള്ള വാജ്‌പേയിയിൽ നിന്ന് സ്ത്രീ ശക്തി പുരസ്‌കാരം ഏറ്റുവാങ്ങുന്നു

ചിന്നപ്പിള്ളയ്ക്ക് അതിനുശേഷം പത്മശ്രീ അടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചെങ്കിലും ഇതുവരെ സ്വന്തമായി ഒരു വീട് ലഭിച്ചിരുന്നില്ല. രണ്ട് വർഷം മുമ്പ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്‌ദാനം ചെയ്യപ്പെട്ടെങ്കിലും ഇതുവരെ അത് ലഭിച്ചിട്ടില്ലെന്ന് ചിന്നപ്പിള്ള ഇടിവി ഭാരത് റിപ്പോർട്ടറോട് പറഞ്ഞിരുന്നു.

ചിന്നപ്പിള്ള രാഷ്ട്രപതിയിൽ നിന്ന് പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങുന്നു

ഇതേപ്പറ്റി മാത്തൂർ പഞ്ചായത്ത് ഓഫീസിൽ അന്വേഷിച്ചപ്പോൾ പദ്ധതി ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസം മൂലമാണ് വീട് നൽകുന്നത് വൈകുന്നത് എന്നാണ് ഞങ്ങളുടെ റിപ്പോർട്ടർക്ക് ലഭിച്ച മറുപടി. ഫണ്ട് അനുവദിച്ചുകഴിഞ്ഞാൽ ചിന്നപ്പിള്ളയ്ക്ക് മുൻഗണനാടിസ്ഥാനത്തിൽ വീട് നിർമിച്ചുനൽകുമെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കിയിരുന്നു.

ഒരുകാലത്ത് തമിഴ്‌നാട്ടിലെ ഒരു സാധാരണ കർഷക തൊഴിലാളിയായിരുന്നു ചിന്നപ്പിള്ളയും. മധുര ജില്ലയിലെ അളഘർ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ അപ്പൻ തിരുപ്പതിക്ക് സമീപമാണ് അവർ താമസിക്കുന്ന പില്ലുച്ചേരി ഗ്രാമം. ഗ്രാമത്തിലെ പെരുമാൾ എന്നയാളുടെ ഭാര്യയാണ് ചിന്നപ്പിള്ള.

കേവലം ഒരു തൊഴിലാളി എന്ന നിലയിൽ നിന്ന് അവർ ക്രമേണ നിരവധി തൊഴിലാളികളുടെ ചാലക ശക്തിയായി ഉയർന്നുവന്നു. അസംഘടിതരായ തൊഴിലാളികളെ സംഘടിപ്പിച്ച് അവരെ വയലുകളിൽ കൃഷിപ്പണിക്ക് കൊണ്ടുപോകുന്ന ഗ്രൂപ് ലീഡറായി മാറി അവർ. ജോലി കഴിഞ്ഞ് ഭൂവുടമകളിൽ നിന്ന് കണക്ക് പറഞ്ഞ് കൂലി വാങ്ങാനും അത് യഥാവിധി എല്ലാവർക്കും വിതരണം ചെയ്യാനും ചിന്നപ്പിള്ള പ്രകടിപ്പിച്ച മികവാണ് അവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‌തയാക്കിയത്.

ചിന്നപ്പിള്ള ഇത്തരത്തിൽ തൻ്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഒരു സന്നദ്ധ സംഘടനയായ കളഞ്ചിയം കർഷകരെ സഹായിക്കാൻ തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. കളഞ്ചിയം മുന്നേറ്റത്തിന്‍റെ പ്രധാന ചാലക ശക്തിയായിരുന്നു ചിന്നപ്പിള്ള. ദരിദ്രരായ തൊഴിലാളികളോട് ചെറു സംഘങ്ങൾ രൂപീകരിച്ച് പ്രവർത്തിക്കാൻ ആഹ്വാനം ചെയ്‌തുകൊണ്ടാണ് കളഞ്ചിയം തമിഴ്‌നാട്ടിൽ കളം നിറഞ്ഞത്.

സംഘടനയുടെ മാർഗനിർദേശങ്ങൾക്കനുസരിച്ച് സ്വാശ്രയ സംഘങ്ങൾ രൂപീകരിച്ച് സംഘടിതരായി പ്രവർത്തിച്ച് തുടങ്ങിയതോടെ തമിഴ്‌നാട്ടിലെ പല തൊഴിലാളികളും അഭിവൃദ്ധിപ്പെട്ടുതുടങ്ങി. ദാരിദ്ര്യം, പലിശ തുടങ്ങിയ സാമൂഹിക അടിച്ചമർത്തലുകളിൽ നിന്നെല്ലാം ക്രമേണ ആളുകൾ പുറത്തുവരാൻ തുടങ്ങി. ചിന്നപ്പിള്ളയുടെ സംഭാവനകൊണ്ട് വളർന്ന കളഞ്ചിയം പ്രസ്ഥാനം ഇന്ന് ആന്ധ്രാപ്രദേശ്, കർണാടക, ഒഡീഷ, മഹാരാഷ്ട്ര തുടങ്ങി 14 സംസ്ഥാനങ്ങളിൽ വിജയകരമായി പ്രവർത്തിച്ചുവരുന്നു.

ഇത്തരത്തിൽ സഹവാസികളുടെ ദുരിതമകറ്റാൻ നടപടി സ്വീകരിച്ച ചിന്നപിള്ളയുടെ ധീരതയാണ് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയെ ഈ എളിയ അമ്മയുടെ പാദങ്ങളിൽ തൊടാൻ പ്രേരിപ്പിച്ചത്. 'ചിന്നപ്പിള്ളയിൽ ഞാൻ മഹാശക്തിയെ കണ്ടു' എന്ന് ചടങ്ങിൽ സംസാരിച്ച വാജ്‌പേയി പറഞ്ഞതോടെ സ്വാശ്രയ സംഘങ്ങളുടെ മഹത്തായ ശക്തി ലോകം തിരിച്ചറിയാൻ തുടങ്ങി. 2001 ൽ ചിന്നപ്പിള്ള പ്രധാനമന്ത്രിയിൽ നിന്ന് പുരസ്‌കാരം നേടിയശേഷമാണ് പില്ലുച്ചേരി ഗ്രാമത്തിലേക്ക് റോഡ്- ബസ് സൗകര്യങ്ങൾ എത്തുന്നത്.

Also Read: വീടില്ലാതെ ഒരു 'പത്മശ്രീ' ജേതാവ്; വാജ്‌പേയിയെ അനുഗ്രഹിച്ച ചിന്നപ്പിള്ളയ്ക്ക് തലചായ്ക്കാൻ ഇടമില്ല

പ്രധാനമന്ത്രിയിൽ നിന്ന് പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം അതേ മാസം തന്നെ ബജാജ് കമ്പനി ചിന്നപ്പിള്ളയ്ക്ക് 'ബജാജ് ജാനകിദേവി പുരസ്‌കാരം' മുംബൈയിൽ വച്ച് നൽകി. അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കരുണാനിധി ചിന്നപ്പിള്ളയെ പൊങ്കൽ സമയത്ത് സമ്മാനം നൽകി അഭിനന്ദിച്ചു. എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായിരിക്കെ 2018-ൽ ഔവയ്യർ പുരസ്‌കാരം നൽകി ആദരിച്ചു. തൂടർന്ന് 2019-ൽ ചിന്നപ്പിള്ളയ്ക്ക് രാജ്യം 'പത്മശ്രീ' പുരസ്‌കാരം നൽകി ആദരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.