ചെന്നൈ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ ഫോട്ടോ കഴുത്തിൽ കെട്ടി, ആടിനെ കൊല്ലുന്ന വീഡിയോ വൈറലായതിനെ തുടർന്ന് അതിനെതിരെ ശക്തമായി പ്രതികരിക്കുകയും നടപടി ആവശ്യപ്പെടുകയും ചെയ്‌ത് ബിജെപി തമിഴ്‌നാട് ഘടകം. എവിടെയാണ് സംഭവം നടന്നതെന്നോ ആരാണ് പോസ്‌റ്റ് ചെയ്‌തതെന്നോ വ്യക്തമായിട്ടില്ല. ക്ലിപ്പിൻ്റെ സത്യാവസ്ഥ ഇതുവരെ കണ്ടെത്താനായില്ല. തമിഴ്‌നാട് ബിജെപി വൈസ് പ്രസിഡൻ്റും പാർട്ടി വക്താവുമായ നാരായണൻ തിരുപ്പതി തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ വീഡിയോ അപ്‌ലോഡ് ചെയ്‌തു. സംസ്ഥാന ബിജെപി അത് തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലും റീപോസ്‌റ്റ് ചെയ്‌തു.
ആടിനെ നടുറോട്ടില്‍ ഇട്ട് കൊല്ലുകയും അണ്ണാമലൈക്കെതിരെ ആക്രോശിക്കുകയും പാര്‍ട്ടിയുടെ തോൽവി ആഘോഷിക്കുകയും ചെയ്യുന്നത്, തമിഴ്‌നാട്ടിൽ ബിജെപിയുടെ വളർച്ചയെ മറ്റ് രാഷ്‌ട്രീയ പാർട്ടികൾ ഭയപ്പെടുന്നുവെന്നും ഏറ്റവും താഴ്ന്ന രാഷ്‌ട്രീയത്തെയാണ് ഇതുവഴി തുറന്നുകാട്ടുന്നുതെന്നും പ്രതിപക്ഷ രാഷ്‌ട്രീയ പാർട്ടികൾക്ക് ഇത്രത്തോളം താഴാന്‍ കഴിയുമെന്ന് വീഡിയോ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, ചെറിയ കുട്ടികള്‍ പോലും അണ്ണാമലൈക്കെതിരെ മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയിൽ കേൾക്കാം. കുട്ടികളിൽ വെറുപ്പും രോഷവും ഉണർത്തുന്നത് അങ്ങേയറ്റം അപലപനീയവും പ്രതിപക്ഷത്തിൻ്റെ മണ്ടത്തരവും വൃത്തികെട്ട രാഷ്‌ട്രീയത്തെ തുറന്നുകാട്ടുന്നതുമാണ്. ഈ കുറ്റവാളികൾക്കെതിരെ കർശന നടപടിയും അറസ്‌റ്റും ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നും തിരുപ്പതി കൂട്ടിച്ചേർത്തു.
തമിഴ്‌നാട്ടിലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ, ഭരണകക്ഷിയായ ഡിഎംകെയുടെ നേതൃത്വത്തിലുള്ള ബ്ലോക്ക്, സംസ്ഥാനത്തെ 39 സീറ്റുകളിലും അയൽ സംസ്ഥാനമായ പുതുച്ചേരി സെഗ്‌മെൻ്റിലും വിജയിച്ചു. തമിഴ്‌നാട്ടിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തെ ആവേശകരമായ പോരാട്ടത്തിൽ നയിച്ച അണ്ണാമലൈ കോയമ്പത്തൂരിൽ ഡിഎംകെയുടെ ഗണപതി പി രാജ്‌കുമാറിനോട് പരാജയപ്പെട്ടു.
ALSO READ : ബിജെപിയെ ഞെട്ടിച്ച് മറാത്ത മണ്ണിലെ തിരിച്ചടി; ദേവേന്ദ്ര ഫഡ്‌നാവിസിനെ കടന്നാക്രമിച്ച് സഞ്ജയ് റാവത്ത്