ETV Bharat / bharat

സുഹൃത്തിനെ ഭർത്താവ് ബലാത്സംഗം ചെയ്യുന്ന വീഡിയോ പകര്‍ത്തി ഭാര്യ; പണം ആവശ്യപ്പെട്ട് ഭീഷണി, ഒടുവില്‍ പിടിയില്‍ - Marijuana addict husband and wife - MARIJUANA ADDICT HUSBAND AND WIFE

നിയമ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌ത് വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസില്‍ നിയമ വിദ്യാര്‍ഥികളായ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു.

HUSBAND RAPED LAW STUDENT TIRUPATI  HUSBAND AND WIFE RAPE CASE TIRUPATI  യുവതിയെ ഭർത്താവ് ബലാത്സംഗം ചെയ്‌തു  തിരുപതി നിയമ വിദ്യാര്‍ഥി ബലാത്സംഗം
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 27, 2024, 7:10 PM IST

അമരാവതി: നിയമ വിദ്യാര്‍ഥിനിയെ ഭര്‍ത്താവ് ബലാത്സംഗം ചെയ്യുന്നത് ഭാര്യ വീഡിയോ പകര്‍ത്തി. ആന്ധ്രയിലെ തിരുപ്പതിയിലാണ് സംഭവം. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു.

സംഭവമിങ്ങനെ :

തിരുപ്പതി റൂറൽ പൊലീസ് പറയുന്നതനുസരിച്ച്, കർണൂൽ ജില്ലയിലെ കല്ലൂർ സ്വദേശിയായ 22-കാരി നാല് വർഷം മുമ്പാണ് എൽഎൽബി കോഴ്‌സിന് ചേർന്നത്. കുറച്ചുകാലം കോളജ് ഹോസ്റ്റലിലാണ് വിദ്യാര്‍ഥിനി താമസിച്ചത്. അക്കാലത്താണ്, സഹവിദ്യാർഥിനിയുമായി ഇര സൗഹൃദത്തിലായത്. 22-കാരി പലപ്പോഴും ഇവരുടെ വീട്ടിലും പോയ്‌വരാറുണ്ടായിരുന്നു.

ഇതിനിടെ ഇവരുടെ ഭര്‍ത്താവുമായും ഇര സൗഹൃദത്തിലായി. ഇയാള്‍ മറ്റൊരു ലോ കോളജിൽ അവസാന വർഷ എൽഎൽബി വിദ്യാര്‍ഥിയാണ്. ദമ്പതികൾ കഞ്ചാവിന് അടിമയായിരുന്നു എന്ന് തിരുപ്പതി റൂറൽ പൊലീസ് പറയുന്നു. ഇടയ്ക്കിടെ വീട്ടില്‍ വരുന്ന പെണ്‍കുട്ടിക്കും ഇവര്‍ കഞ്ചാവ് നല്‍കിയിരുന്നു.

യുവതി അബോധാവസ്ഥയിലായിരുന്ന സമയത്താണ് ബലാത്സംഗം ചെയ്‌തത് എന്ന് പൊലീസ് പറയുന്നു. ബലാത്സംഗത്തിന്‍റെ ദൃശ്യങ്ങള്‍ ഭാര്യ ഫോണില്‍ പകർത്തി. പിന്നീട് ഈ ചിത്രങ്ങള്‍ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങളും ഇവര്‍ തട്ടിയെടുത്തു.

ഫോട്ടോകളും വീഡിയോകളും ഇരയുടെ സഹോദരനും ഭാവി വരനും അയച്ച് പണം ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഈ മാസം 25-ന് യുവതിയുടെ വീട്ടുകാര്‍ തിരുപ്പതി റൂറല്‍ പൊലീസില്‍ പരാതി നല്‍കി. വെള്ളിയാഴ്‌ചയാണ് രണ്ട് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്‌തത്.

Also Read : ഹൈദരാബാദില്‍ 8 വയസുകാരിക്ക് പീഡനം; യുവാവിനെതിരെ കേസ് - Rape Case Against Youth In Malakpet

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.