ETV Bharat / bharat

'ക്ഷേത്രങ്ങളുടെ ഭരണവും നിയന്ത്രണവും കൈമാറണം'; തിരുപ്പതി ലഡ്ഡു വിവാദത്തില്‍ വിശ്വ ഹിന്ദു പരിഷത്തിന്‍റെ യോഗം - VHP MEETING AT ANDHRA PRADESH

ആന്ധ്രാപ്രദേശിൽ വിശ്വഹിന്ദു പരിഷത്തിൻ്റെ സമിതി യോഗം നാളെ നടക്കും. മതപരിവർത്തന വിഷയവും ക്ഷേത്രങ്ങളെ ഗവൺമെൻ്റിൻ്റെ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കണമെന്നുളളതും ചർച്ച ചെയ്യും.

VISHVA HINDU PARISHAD  TIRUPATI LADDU ROW  തിരുപ്പതി ലഡ്ഡു വിവാദം  VHP
Representational Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 22, 2024, 8:58 PM IST

ന്യൂഡൽഹി: രാജ്യത്തുടനീളമുളള ക്ഷേത്രങ്ങളെ ഗവൺമെൻ്റിൻ്റെ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കണമെന്നുളളത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയാക്കാൻ വിശ്വ ഹിന്ദു പരിഷത്ത്. തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് സംഘടനയുടെ നീക്കം. നാളെ (സെപ്‌റ്റംബര്‍ 23) ചേരുന്ന ആന്ധ്രാപ്രദേശ് വിഎച്ച്പിയുടെ പരമോന്നത സമിതി യോഗത്തിലാകും ഇക്കാര്യങ്ങള്‍ ചര്‍ച്ചയാകുക.

തിരുപ്പതിയിൽ ഇനി നടക്കാൻ പോകുന്ന കേന്ദ്രീയ മാർഗദർശക് മണ്ഡലിൻ്റെ യോഗത്തിൽ മതപരിവർത്തന വിഷയവും ചർച്ച ചെയ്യുമെന്ന് സംഘടനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. യോഗത്തിൽ ആന്ധ്രാപ്രദേശ്, തെലങ്കാന, മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഹിന്ദു ദർശകർ പങ്കെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വിഎച്ച്‌പി ദേശീയ സെക്രട്ടറി ജനറൽ ബജ്‌റംഗ് ബാഗ്‌ദയും മറ്റ് മുതിർന്ന പ്രവർത്തകരും യോഗത്തിൽ പങ്കെടുക്കുന്നതായിരിക്കും. ഹിന്ദു സമൂഹത്തിനു മുന്നിലുള്ള ഇപ്പോഴത്തെ വെല്ലുവിളികളെക്കുറിച്ചും അവ പരിഹരിക്കാനുള്ള വഴികളെക്കുറിച്ചും ഒരു ദിവസം നീണ്ടുനിൽക്കുന്ന യോഗത്തിൽ ചർച്ച ചെയ്യുമെന്ന് ബാഗ്‌ദ പറഞ്ഞു.

രാജ്യത്തുടനീളം നിലവിൽ നാല് ലക്ഷത്തിലധികം ക്ഷേത്രങ്ങൾ സർക്കാർ നിയന്ത്രണത്തിലാണ്. ഈ ക്ഷേത്രങ്ങളുടെ ഭരണവും നിയന്ത്രണവും ഹിന്ദു സമൂഹത്തിന് കൈമാറണമെന്ന് വിഎച്ച്പി വളരെക്കാലമായി ആവശ്യപ്പെടുന്നുണ്ടെന്ന് മുതിർന്ന വിഎച്ച്പി ഭാരവാഹി പറഞ്ഞു.

Also Read: 'നുണ പ്രചരിപ്പിക്കുന്നതിന് ചന്ദ്രബാബു നായിഡുവിനെ ശാസിക്കണം'; തിരുപ്പതി ലഡ്ഡു വിവാദത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് ജഗൻ മോഹൻ റെഡ്ഡി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.