ഗുജറാത്ത്: ഗുജറാത്തിലെ സൂറത്ത് നഗരത്തിലെ അപ്പാർട്ട്‌മെൻ്റിൽ 58-കാരിയും അവരുടെ സഹോദരിമാരും, സഹോദരി ഭര്‍ത്താവും മരിച്ച നിലയില്‍. ഫ്‌ളാറ്റ് ഉടമ ജാസുബെൻ വാദേൽ, സഹോദരിമാരായ ശാന്തബെൻ വാധേൽ (53), ഗൗരിബെൻ മേവാദ് (55), ഗൗരിബെന്നിൻ്റെ ഭർത്താവ് ഹീരാഭായ് (60) എന്നിവരാണ് മരിച്ചത്. ഗെയ്‌സര്‍ ശ്വസിച്ച് ശ്വാസം മുട്ടി മരിച്ചതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം .
എന്നാൽ മരണത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) ആർ പി ബരോട്ട് പറഞ്ഞു.
ഫ്‌ളാറ്റ് ഉടമ ജാസുബെന്നിൻ്റെ മകൻ രാവിലെ 8 മണിയോടെ ഫ്‌ളാറ്റില്‍ എത്തിയതോടെയാണ് അവർ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടനെ പൊലീസിൽ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്നുള്ള സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചുവെന്നും ഉദ്യോഗസ്ഥന്‍ ബരോട്ട് പറഞ്ഞു. മരണത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവര്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യത കുറവാണെന്നും എന്നാൽ പൊലീസ് എല്ലാ കോണുകളിലും അന്വേഷണം നടത്തുകയാണെന്നും ആർപി ബരോട്ട് പറഞ്ഞു.
ALSO READ: ആറുവയസുകാരിയെ ക്രൂരബലാത്സംഗത്തിനിരയാക്കി കൊന്ന സംഭവം : പ്രതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് നാട്ടുകാര്‍, പ്രതിഷേധം ശക്തം