കാന്‍കര്‍: ഛത്തീസ്‌ഗഡിലെ കാന്‍കര്‍ ജില്ലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്(Three Naxalites Killed).
കോയാലിബേഡ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്(Chhattisgarh). ജില്ലാ റിസര്‍വ് ഗാര്‍ഡും ബിഎസ്എഫും സംയുക്തമായി നടത്തിയ നക്‌സല്‍ വേട്ടയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് കാന്‍കര്‍ പൊലീസ് മേധാവി ഇന്ദിര കല്യാണ്‍ എലെസെല പറഞ്ഞു. ഇതുവരെ മൂന്ന് പേരുടെ മൃതദേഹങ്ങളാണ് ലഭിച്ചിട്ടുള്ളതെന്നും രണ്ട് ആയുധങ്ങള്‍ ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു( Koyalibeda).
Also Read: ഛത്തീസ്‌ഗഡില്‍ ഏറ്റുമുട്ടൽ; ഒരു നക്‌സലൈറ്റ് കൊല്ലപ്പെട്ടു