ETV Bharat / bharat

അസം സ്വദേശികളുടെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ: അജ്ഞാതർ തീയിട്ടതാണെന്ന് സംശയം - Assam youths died in Meghalaya

author img

By ETV Bharat Kerala Team

Published : Apr 17, 2024, 8:39 PM IST

അസമിൽ നിന്നും മേഘാലയിലേക്ക് കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

ASSAM YOUTHS BURNT TO DEATH  THREE MAN FOUND DEAD IN GARO HILLS  മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ  ചുട്ടുകൊന്നു
Three Youths From Assam Reportedly Burnt To Death In Meghalaya Garo Hills

ഡിസ്‌പൂർ: മേഘാലയിൽ അസം സ്വദേശികളായ മൂന്ന് യുവാക്കളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഈസ്‌റ്റ് ഗാരോ ഹിൽസ് ഏരിയയിലെ വാഗേസിക്ക് സമീപമാണ് സംഭവം. സംഭവത്തിൽ മൂന്ന് അസം സ്വദേശികളാണ് മരിച്ചത്. മൂവർ സംഘം സഞ്ചരിച്ചിരുന്ന കാർ അജ്ഞാതർ തീയിട്ടതായാണ് പ്രാഥമിക വിവരം. വാഗേസിയിലെ കാടിനുള്ളിൽ നിന്നാണ് യുവാക്കളുടെ മൃതദേഹം കണ്ടെത്തിയതെന്നാണ് വിവരം.

ഗോൽപാരയിലെ ഡോൾഗുമ സ്വദേശികളായ ജമർ അലി, നൂർ മുഹമ്മദ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം മൂന്നാമത്തെ യുവാവിനെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. യുവാക്കൾ അസമിൽ നിന്നും മേഘാലയിലേക്ക് കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. യുവാക്കളുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Also Read: കമ്പംമെട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്‍റെ മൃതദേഹം, കോട്ടയത്ത് പ്രവാസി വീട്ടില്‍ മരിച്ച നിലയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.