ETV Bharat / bharat

'വിദ്വേഷം പടര്‍ത്തി ഗാന്ധിയുടെ തത്വങ്ങളെ അകറ്റാന്‍ ശ്രമം' ; ഗോഡ്‌സെയെ മഹത്വവത്കരിക്കുന്നതിനെതിരെ കോണ്‍ഗ്രസ്

ഗാന്ധിയന്‍ ആശയങ്ങള്‍ ശോഭകെടാതെ സംരക്ഷിക്കുക എന്നതാണ് മഹാത്‌മാഗാന്ധിക്ക് നല്‍കാനാവുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്ജലിയെന്ന് കോണ്‍ഗ്രസ്

author img

By PTI

Published : Jan 30, 2024, 12:36 PM IST

Gandhiji  martyrs day  കോണ്‍ഗ്രസ്  iഗാന്ധിയന്‍ ആശയങ്ങള്‍
would be to not let the "flame of truth and harmony" be extinguished in the "storm of hatred"

ന്യൂഡല്‍ഹി : വിദ്വേഷക്കൊടുങ്കാറ്റില്‍ സത്യത്തിന്‍റെയും ഒരുമയുടെയും ജ്വാല കെടാതെ കാക്കുമെന്ന ഉറപ്പാണ് രക്തസാക്ഷിത്വ ദിനത്തില്‍ രാഷ്‌ട്രപിതാവിന് നല്‍കാനാവുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്ജലിയെന്ന് കോണ്‍ഗ്രസ്. ഗാന്ധിജിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയെ മഹത്വവത്കരിക്കാന്‍ ശ്രമിക്കുന്നവരെ ഇന്ത്യ എന്ന ആശയത്തെ നിര്‍വചിക്കാന്‍ അനുവദിച്ച് കൂടായെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി (Cong on Martyrs' Day).

രക്തസാക്ഷിത്വദിനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഗാന്ധിജിയുടെ ഒരു ഉദ്ധരണിയാണ് ട്വിറ്ററില്‍ കുറിച്ചത്. "ഭയം ശത്രുവാകുന്നു, നാം അത് വിദ്വേഷമെന്ന് കരുതുന്നു, എന്നാല്‍ അത് ഭയമാണ്". രക്തസാക്ഷിത്വ ദിനത്തില്‍ നമ്മുടെ രാഷ്‌ട്രത്തിന്‍റെ ദിശാസൂചികയായ പ്രിയ ബാപ്പുവിന് ആദരമര്‍പ്പിക്കുന്നു. സംഭവ്, സര്‍വോദയ തുടങ്ങിയ ആശയങ്ങളെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് നാം ഈ ദിനത്തില്‍ പ്രതിജ്ഞ എടുക്കേണ്ടതുണ്ട്. നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്ന ഇന്ത്യയെ നമുക്ക് സംരക്ഷിക്കാം. നമ്മുടെ ജനതയ്ക്ക് നീതിയും സമത്വവും സാഹോദര്യവും ഉറപ്പാക്കാം - ഖാര്‍ഗെ കുറിച്ചു.

ഗാന്ധിജി ഈ നാട്ടില്‍ നിന്നകറ്റിയ വിദ്വേഷവും ഹിംസയും അകറ്റിനിര്‍ത്താന്‍ ഈ ദിനം നമുക്കും പ്രതിജ്ഞ ചെയ്യാമെന്നാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഹിന്ദിയില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്. അദ്ദേഹം നാട്ടില്‍ നിന്നകറ്റിയ അതേ തത്വങ്ങളുപയോഗിച്ച് അദ്ദേഹത്തിന്‍റെ തത്വങ്ങളും ആശയങ്ങളും നമ്മില്‍ നിന്ന് അകറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വിദ്വേഷ കൊടുങ്കാറ്റില്‍, അദ്ദേഹം പകര്‍ന്ന സത്യത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും ആശയങ്ങള്‍ കെടാതെ സൂക്ഷിക്കല്‍ തന്നെയാണ് ഗാന്ധിജിക്ക് ഈ ദിനത്തില്‍ നമുക്ക് നല്‍കാനാകുന്ന ഏറ്റവും വലിയ ഉദകക്രിയയെന്നും രാഹുല്‍ കുറിച്ചു.

ബിഹാറിലെ അരാരിയയില്‍ പര്യടനം തുടരുന്ന ഭാരത് ജോഡോ യാത്ര ഗാന്ധിജിക്ക് ആദരമര്‍പ്പിച്ചു. ഇതിന്‍റെ ഭാഗമായി പ്രാര്‍ത്ഥനായോഗം നടത്തി. രാഹുല്‍ ഗാന്ധിയും മറ്റ് നേതാക്കളും രാഷ്‌ട്രപിതാവിന് ആദരമര്‍പ്പിക്കുന്ന ചിത്രങ്ങള്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേഷ് എക്‌സില്‍ പങ്കുവച്ചു.

മഹാത്‌മാഗാന്ധി ജീവിതകാലം മൊത്തം എതിര്‍ത്ത ആശയങ്ങള്‍ തിരികെ കൊണ്ടുവരാനാണ് ഇപ്പോള്‍ ഇവിടെ ശ്രമം നടക്കുന്നത്. ഗോഡ്‌സെയെ മഹത്വവത്കരിക്കാന്‍ ശ്രമിക്കുന്നവരെ ഇന്ത്യ എന്ന ആശയത്തെ നിര്‍വചിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: ഗോഡ്‌സെയുടെ നിറയില്‍ അണഞ്ഞ മഹാവെളിച്ചം ; ഗാന്ധി സ്‌മരണയില്‍ രാജ്യം

ഗാന്ധിജിയെ അവര്‍ക്ക് കൊല്ലാനായേക്കും എന്നാല്‍ അദ്ദേഹം പകര്‍ന്ന ആശയങ്ങള്‍ ലക്ഷക്കണക്കിന് സാധാരണക്കാര്‍ ഇന്നും അവരുടെ ജീവിതത്തിലേക്ക് പകര്‍ത്തിയിരിക്കുന്നുവെന്നാണ് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം പറഞ്ഞത്. അദ്ദേഹം ജീവിതത്തിലൂടെ നമുക്ക് കാട്ടിത്തന്ന സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും ആശയങ്ങള്‍ അവര്‍ ജീവിതത്തിലൂടെ നടപ്പാക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ ഈ മൂല്യങ്ങള്‍ ഇന്ന് വെല്ലുവിളി നേരിടുകയാണ്. എന്നാല്‍ ആത്യന്തികമായി വിജയിക്കുക അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ തന്നെ ആയിരിക്കുമെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.