ETV Bharat / bharat

ലോക്‌സഭ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം സമാധാനപരം; രേഖപ്പെടുത്തിയത് 64.4 ശതമാനം പോളിങ് - Third phase of LS Poll 2024 - THIRD PHASE OF LS POLL 2024

2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടത്തില്‍ 64.4 ശതമാനം പോളിങ് രേഖപ്പെടുത്തി.

LOK SABHA ELECTION 2024  THIRD PHASE OF LOK SABHA ELECTION  ലോക്‌സഭ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം  മൂന്നാം ഘട്ടം പോളിങ്
Representative Image (Source : Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 7, 2024, 9:58 PM IST

Updated : May 8, 2024, 6:15 AM IST

ന്യൂഡൽഹി : 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടത്തില്‍ രേഖപ്പെടുത്തിയത് 64.4 ശതമാനം പോളിങ്. രണ്ടാം ഘട്ടത്തിലും 64 ശതമാനമായിരുന്നു പോളിങ്. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് അസമിലാണ്, 81.61 ശതമാനം.

ഏറ്റവും കുറവ് ഉത്തര്‍പ്രദേശിലും. ഉത്തര്‍പ്രദേശില്‍ പത്ത് മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 57.34 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട വിവരം. പശ്ചിമബംഗാള്‍ - 75.79, ഗോവ - 75.20, ഛത്തീസ്‌ഗഡ് - 71.06, കര്‍ണാടക - 70.41, മധ്യപ്രദേശ് - 66.05, മഹാരാഷ്‌ട്ര - 61.44, ഗുജറാത്ത് - 58.98, ബിഹാര്‍ - 58.18 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ പോളിങ് നില. രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്കായുരുന്നു മൂന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെ നിഷാൻ ഹയർ സെക്കന്‍ഡറി സ്‌കൂളിലെത്തി രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. പൊതുവേ സമാധാനപരമായാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. ബംഗാളിലും മഹാരാഷ്‌ട്രയിലുമാണ് ചെറിയ തോതിലുള്ള അക്രമ സംഭവങ്ങള്‍ രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടം മേയ് 13 ന് നടക്കും. ജൂണ്‍ 4 ന് വോട്ടെണ്ണും.

Also Read : ലോക്‌സഭ തെരഞ്ഞെടുപ്പ്; ഇവിഎം മെഷീന് പെട്രോളൊഴിച്ച് തീകൊളുത്തി വോട്ടര്‍ - Voter Tried To Set Fire To EVM

Last Updated : May 8, 2024, 6:15 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.