ന്യൂഡല്‍ഹി: കായികതാരങ്ങളുടെ നിയമനത്തിനും സ്ഥാനക്കയറ്റത്തിനും പുത്തന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. അടുത്തിടെ നടന്ന കായിക മത്സരങ്ങളുടെ പ്രാധാന്യത്തിന് അനുസരിച്ചാണ് ഇത്. ഇതിന് പുറമെ കായിക മത്സരങ്ങളില്‍ മികച്ചപ്രകടനം കാഴ്ച വയ്ക്കുന്നവര്‍ക്കുള്ള ആനുകൂല്യങ്ങളിലും വര്‍ദ്ധന വരുത്തിയിട്ടുണ്ട്( recruitment, promotion).
വ്യക്തി-പരിശീലന വകുപ്പാണ് ഇത് സംബന്ധിച്ച സമഗ്ര നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. 2013 ഒക്‌ടോബര്‍ മൂന്നിന് പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളാണ് ഇപ്പോള്‍ പരിഷ്ക്കരിച്ചിരിക്കുന്നത്. കായികമന്ത്രാലയവുമായി കൂടിയാലോചിച്ചാണ് വേണ്ട മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. കായിക ഫെഡറേഷന്‍റെ അംഗീകാരമുള്ള ദേശീയ ചാമ്പ്യന്‍ഷി്പപുകളും ടൂര്‍ണമെന്‍റുകളും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍റെ േനതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ മത്സരങ്ങള്‍ ഖേലോ ഇന്ത്യ സര്‍വകലാശാലയുടെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്, ഖേലോ ഇന്ത്യ വിന്‍റര്‍ഗെയിംസ്, ഖേലോ ഇന്ത്യ പാരാഗെയിംസ് തുടങ്ങിയവയാണ് ദേശീയ പ്രാധാന്യമുള്ള കായിക മത്സരങ്ങളുടെ പട്ടികയില്‍ പെടുത്തിയിട്ടുള്ളത്( sports persons).
സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ച് ദേശീയതലത്തിലോ രാജ്യാന്തര മത്സരങ്ങളിലോ പങ്കെടുക്കുകയോ ജുനിയര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പുകളിലോ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസുകളിലോ മെഡല്‍ നേടുകയോ ചെയ്തവരെയാകും നിയമനങ്ങളിലേക്ക് പരിഗണിക്കുക. സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍റെ മെഡല്‍ ജേതാക്കളെയും നിയമനത്തിന് പരിഗണിക്കും(DoPT).
ചെസ് മത്സരങ്ങളില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍, ഇന്‍റര്‍നാഷണല്‍ ഗ്രാന്‍ഡ് മാസ്റ്റര്‍, ടൈറ്റില്‍ നേടിയവരെയും നാഷണല്‍ ടീം ടെസ് ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ നേട്ടക്കാരെയും നിയമനത്തിന് പരിഗണിക്കും. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കായികതാരങ്ങളെയും നിയമനത്തിന് പരിഗണിക്കും.
രാജ്യാന്തര മത്സരങ്ങളില്‍ ഒന്നാമതെത്തുന്ന താരങ്ങള്‍ക്ക് കായിക മന്ത്രാലയത്തിന്‍റെ അനുമതിയുണ്ടെങ്കില്‍ നിയമനം നല്‍കും. ഈ ഉത്തരവിന്‍റെ പകര്‍പ്പുകള്‍ എല്ലാ കേന്ദ്രമന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും അയച്ചിട്ടുണ്ട്.
സീനിയര്‍ , ജൂനിയര്‍ വിഭാഗങ്ങളില്‍ സംസ്ഥാനത്തെയോ കേന്ദ്രഭരണത്തെയോ ദേശീയതലമത്സരങ്ങളില്‍ പ്രതിനിധീകരിച്ചവരെയും നിയമനത്തിന് പരിഗണിക്കും. ഈ മത്സരങ്ങള്‍ക്ക് ദേശീയ കായിക ഫെഡറേഷന്‍റെയും കായികമന്ത്രാലയത്തിന്‍റെയും അംഗീകാരമുണ്ടായിരിക്കണം. ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുകയും മൂന്നാംസ്ഥാനം വരെയുള്ള മെഡല്‍ നേടുകയും ചെയ്തവരെയും നിയമനത്തിന് പരിഗണിക്കും.
സീനിയര്‍ ജൂനിയര്‍ തല ദേശീയ ചാമ്പ്യന്‍ഷിപ്പുകളിലും ഗെയിംസുകളിലും പങ്കെടുക്കുകയും മെഡല്‍നേടുകയും ചെയ്യുന്നവര്‍ക്കും നിയമനങ്ങളില്‍ മുന്‍ഗണന നല്‍കുമെന്ന് ഉത്തരവില്‍ പറയുന്നു.
Also Read: അവധിദിനങ്ങള്‍ക്ക് വിട; രാജ്‌കോട്ടില്‍ പരിശീലനം ആരംഭിച്ച് ഇംഗ്ലണ്ട്