മുംബൈ: മഹാരാഷ്‌ട്രയില്‍ 48 ലോക്‌സഭ സീറ്റുകളില്‍ അഞ്ച് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. ബാരാമതി, പൂനെ, സത്താറ, അമരാവതി, ബീഡ് , അഹമ്മദ് നഗര്‍, താനെ, നാസിക്, തുടങ്ങിയ മണ്ഡലങ്ങളിലെ ഫലത്തിനായാണ് രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
സംസ്ഥാനത്തെ ആദ്യ ഫല സൂചനകള്‍ ബിജെപിക്ക് തെല്ലും അനുകൂലമായിരുന്നില്ല. തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവാന്‍കുലെയും ഉപമുഖ്യമന്ത്രി ദേവന്ദ്ര ഫട്‌നാവിസുമായി കൂടിക്കാഴ്‌ച നടത്തി. വിദര്‍ഭയില്‍ മഹാസഖ്യത്തിന് തിരിച്ചടിയുണ്ടായിട്ടുണ്ട്. മൂന്ന് സീറ്റുകളില്‍ മാത്രമാണ് മഹാസഖ്യം ലീഡ് ചെയ്യുന്നത്.
ഷിര്‍ദിയില്‍ ശിവസേന ശിവസേനയെ പരാജയപ്പെടുത്തി. താക്കറെ ഗ്രൂപ് നേതാവ് ഭാവുസാഹെബ് വക്‌ചൗരെ മണ്ഡലം പിടിച്ചു. സംസ്ഥാനത്തെ സംവരണ മണ്ഡലങ്ങളിലൊന്നാണ് ഷിര്‍ദി. സിറ്റിങ്ങ് എംപി സദാശിവ ലോഖാന്ഡെയും മുന്‍ എംപി ഭാവുസാഹെബ് വക്‌ചൗരെയും വാന്‍ചിത് ബഹുജന്‍ അഘാടിയുടെ ഉത്കര്‍ഷ രൂപ് വതെയും തമ്മിലായിരുന്നു പോരാട്ടം.
വര്‍ഷങ്ങളായി കോണ്‍ഗ്രസിന്‍റെ കുത്തക മണ്ഡലമായിരുന്നുവിത്. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ബാലാസാഹേബ് വിഖെ പാട്ടില്‍, ബിജെപി നേതാവും മന്ത്രിയുമായ രാധാകൃഷ്ണ വിഖെ പാട്ടില്‍ എന്നിവര്‍ ഈ മണ്ഡലത്തില്‍ പെട്ടവരാണ്. 2009ലെ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം ഇത് പട്ടികജാതി സംവരണ മണ്ഡലമായി. അന്ന് ശിവസേന ഭാവുസാഹെബ് വക്‌ചൗരെയ്ക്ക് ടിക്കറ്റ് നല്‍കുകയായിരുന്നു. അന്ന് പ്രമുഖ സ്ഥാനാര്‍ത്ഥി രാം ദാസ് അത്തെവാലെയെ അദ്ദേഹം തോല്‍പ്പിച്ചു.
ഭാസ്‌കര്‍ ഭാഗ്രെ ഡിന്‍ദോരിയില്‍ മുന്നേറുന്നു. ഉജ്വല്‍ നിഗവും രവീന്ദര്‍ വയ്കറും പീയൂഷ് ഗോയലും മുന്നേറുന്നു. പങ്കജ മുണ്ടെ ലീഡ് ചെയ്യുമ്പോള്‍ ഭാരതി പവാര്‍ പിന്നിലാണ്. നാരായണ്‍ റാണെ, സുനില്‍ താക്കറെ സ്മിത വാഗ്, രക്ഷ ഖട്സെ സഞ്ജയ് ജാതവ്സുപ്രിയ സൂലെ തുടങ്ങിയവരും മുന്നേറുന്നു.
Also Read: ബിഹാറില്‍ എന്‍ഡിഎ ബഹുദൂരം മുന്നില്‍; നാല്‍പ്പതില്‍ 32 സീറ്റിലും ലീഡ്; ഇന്ത്യ സഖ്യം ഏഴിടത്ത് മാത്രം