ETV Bharat / bharat

പൂഞ്ചില്‍ ഭീകരര്‍ക്കായി തെരച്ചില്‍, കനത്ത സുരക്ഷ - terror attack on Air Force convoy

പൂഞ്ചില്‍ ഭീകരര്‍ക്ക് വേണ്ടി തെരച്ചില്‍. ഇന്നലെ പ്രദേശത്ത് വ്യോമസേന വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ സൈനികന് വീരമൃത്യു. പരിക്കേറ്റവര്‍ ചികിത്സയില്‍.

TERROR ATTACK IN POONCH  ONE JAWAN KILLED  INDIAN AIRFORCE  JAMMU KASHMIR
Search operation underway after terror attack on Air Force convoy in J-K's Poonch (Etv Bharat)
author img

By ETV Bharat Kerala Team

Published : May 5, 2024, 8:33 AM IST

പൂഞ്ച് : കഴിഞ്ഞ ദിവസം വ്യോമസേന വാഹനത്തിന് നേരെ ആക്രമണം നടന്ന പശ്ചാത്തലത്തില്‍ ഇന്ന് പുലര്‍ച്ചെ പ്രദേശത്ത് സുരക്ഷ സേന തെരച്ചില്‍ നടത്തി. കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരര്‍ക്കായാണ് ഇന്ന് രാവിലെ പ്രദേശത്ത് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. തെരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസം രാത്രി തന്നെ ഇന്ത്യന്‍ സൈന്യത്തിന്‍റെ കൂടുതല്‍ സംഘങ്ങള്‍ പൂഞ്ചിലെ ജാരാ വാലി ഗലിയില്‍ എത്തിയിരുന്നു. സനയ് ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. സംഭവത്തില്‍ പരിക്കേറ്റവരെ ഉധംപൂരിലെ കമാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തെ തുടര്‍ന്ന് രാഷ്‌ട്രീയ റൈഫിള്‍സ് പ്രദേശത്ത് തെരച്ചില്‍ നടത്തിയിരുന്നു. സൈന്യത്തിന്‍റെയും പ്രാദേശിക പൊലീസിന്‍റെയും സഹായത്തോടെ ആയിരുന്നു തെരച്ചില്‍.

Also Read: ദുഃഖകരം, ലജ്ജാകരവും; പൂഞ്ചിലെ ഭീകരാക്രമണത്തെ അപലപിച്ച് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും

വ്യോമസേനയും ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. വാഹനങ്ങള്‍ സുരക്ഷിതമായി വ്യോമത്താവളത്തില്‍ എത്തിച്ചിട്ടുണ്ടെന്നും സേന ട്വീറ്റ് ചെയ്‌തു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.