ETV Bharat / bharat

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാലും അഞ്ചും വയസുള്ള സഹോദരിമാര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക് - fire caused by burst cylinder - FIRE CAUSED BY BURST CYLINDER

ഭട്ടിന്‍ഡയിലെ ഒറിയ കോളനിയിലുണ്ടായ പാചക വാതക സിലിണ്ടര്‍ സ്ഫോടനത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. സഹോദരിമാരാണ് ഇരുവരും. നിരവധി പേര്‍ക്ക് പരിക്ക്.

ORIYA BASTI OF BATHINDA  പാചകവാതക സിലിണ്ടര്‍ സ്ഫോടനം  പഞ്ചാബ് ഭട്ടിന്‍ഡ ഒറിയ കോളനി  BIHAR GIRLS
Terrible fire caused by burst cylinder in Oriya Basti of Bathinda, Two girls lost their lives
author img

By ETV Bharat Kerala Team

Published : Apr 23, 2024, 6:13 PM IST

അമൃത്‌സര്‍: സിര്‍ഹന്ദ് കനാലിന്‍റെ തീരത്തുള്ള ഒറിയ കോളനിയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് സഹോദരിമാര്‍ മരിച്ചു. നാലും അഞ്ചും വയസുള്ള കുഞ്ഞുങ്ങള്‍ക്കാണ് ദാരുണാന്ത്യമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ഭട്ടിന്‍ഡ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. തൊട്ടടുത്ത വീടുകളിലുണ്ടായിരുന്നവര്‍ ഉറക്കത്തിലായതും കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കാന്‍ കാരണമായി. പാചകത്തിനിടെയാണ് അപകടമുണ്ടായത്. ബിഹാര്‍ സ്വദേശികളായ ദമ്പതിമാരുടെ മക്കളാണ് മരിച്ചത്.

തീ തൊട്ടടുത്ത വീടുകളിലും പടരുകയും അവിടെയുണ്ടായിരുന്ന പാചക വാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുകയും ചെയ്‌തത് അപകടത്തിന്‍റെ കാഠിന്യം വര്‍ദ്ധിപ്പിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സംഭവമറിഞ്ഞ് പൊലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി. അഗ്‌നിശമന സേനയുടെ വാഹനം കടന്ന് വരാന്‍ പാതയില്ലാത്തതിനാല്‍ വളരെ ദൂര നിന്ന് ഇവര്‍ക്ക് രക്ഷപ്രവര്‍ത്തനം നടത്തേണ്ടി വന്നു. മൂന്ന് മണിക്കൂര്‍ പരിശ്രമിച്ച ശേഷമാണ് തീ അണയ്ക്കാനായത്.

Also Read: ഇടുക്കി ഉപ്പുതറയിൽ കാട്ടുതീ പടർന്ന് പിടിച്ച് ഏക്കറു കണക്കിന് കൃഷി നശിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.