തെലങ്കാന : ത്യാഗങ്ങൾ സഹിക്കാതെ നേതാവാകാന്‍ കഴിയില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. നല്ല നേതാവാകാൻ ധൈര്യവും ത്യാഗവും ഉണ്ടായിരിക്കണമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസിൽ (ഐഎസ്ബി) സംഘടിപ്പിച്ച ലീഡർഷിപ്പ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, മൻമോഹൻ സിങ്, പി വി നരസിംഹ റാവു തുടങ്ങിയ നിരവധി നേതാക്കൾ നമുക്കെല്ലാവർക്കും മാതൃകയാണ്. അവരിൽ നിന്നാണ് ഞാൻ നേതൃത്വ ഗുണങ്ങൾ പഠിച്ചത്. നേതാക്കൾ പണവും സമയവും വ്യക്തിജീവിതവും ത്യജിക്കണം. ഒരു നല്ല നേതാവാകാൻ ധൈര്യവും ത്യാഗവും ആവശ്യമാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ലജ്ജയില്ലാതെ ആളുകളുമായി ഇടപഴകണം. ഐഎസ്ബിയിലുള്ളവരെല്ലാം തെലങ്കാനയുടെയും രാജ്യത്തിന്‍റെയും അംബാസഡർമാരാണ്. ഹൈദരാബാദിനെ 600 മില്യണ്‍ സിറ്റിയാക്കാന്‍ നിങ്ങളുടെ സഹകരണം ആവശ്യമാണ്. തെലങ്കാനയെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യാനല്ല ആഗ്രഹിക്കുന്നത്. ന്യൂയോർക്ക്, ലണ്ടൻ, പാരിസ് എന്നിവയുമായാണ് ഞാന്‍ താരതമ്യം ചെയ്യാൻ ആഗ്രഹിക്കുന്നത്.
നിങ്ങളെല്ലാവരും 2-3 വർഷം തെലങ്കാനയിൽ ജോലി ചെയ്യണം. കോർപ്പറേറ്റ് കമ്പനികളെപ്പോലെ നല്ല ശമ്പളം നൽകാൻ നമ്മുടെ സർക്കാരിന് കഴിഞ്ഞേക്കില്ല. പക്ഷേ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യം ജീവിതത്തിന് മുതല്‍കൂട്ടാകും. ബിസിനസിൽ മികവ് പുലർത്തുന്നവർ ജനങ്ങളെ സേവിക്കാൻ മുന്നോട്ട് വരണമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.