ETV Bharat / bharat

തെലങ്കാനയില്‍ ചൂടിനാശ്വാസമായ മഴ കര്‍ഷകര്‍ക്ക് നല്‍കിയത് ദുരിതം; വാറങ്കലില്‍ വിൽപനയ്ക്ക് എത്തിച്ച വിളവ് ഒലിച്ചുപോയി, ക്വിന്‍റല്‍ കണക്കിന് ധാന്യങ്ങള്‍ കുതിര്‍ന്നു - YELLOW ALERT IN HYDERABAD - YELLOW ALERT IN HYDERABAD

തെലങ്കാന സംസ്ഥാനത്ത് ഈ മാസം 17 വരെ കാറ്റിനൊപ്പം ശക്‌തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്.

WEATHER UPDATE  HEAVY RAINFALL IN HYDERABAD  മഴ മുന്നറിയിപ്പ്  YELLOW ALERT
HEAVY RAIN FALL IN HYDERABAD (Source : ETV Bharat Network)
author img

By ETV Bharat Kerala Team

Published : May 14, 2024, 12:37 PM IST

ഹൈദരാബാദ്: ചൂടിന് ആശ്വാസമായി തെലങ്കാന സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ. ഞായറാഴ്‌ച രാത്രി മുതൽ തിങ്കളാഴ്‌ച രാവിലെ വരെ ഏറ്റവും ഉയര്‍ന്ന രേഖപ്പെടുത്തിയത് ഹനുമകൊണ്ട ജില്ലയിലെ ആത്മകുരുവിലാണ്. 13 സെൻ്റി മീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്.

സായംപേട്ടയിൽ 12 സെൻ്റി മീറ്ററും മഴ രേഖപ്പെടുത്തി. മഹബൂബാബാദ് ജില്ലയിലെ കോതഗുഡയിൽ 11 സെന്‍റി മീറ്ററും ഭൂപാലപള്ളി ജില്ല കേന്ദ്രത്തിൽ 9 സെന്‍റി മീറ്ററും ഹനുമകൊണ്ടയിൽ 8 സെന്‍റി മീറ്ററും മഴ പെയ്‌തു.

കര്‍ഷകര്‍ക്ക് തിരിച്ചടി: കനത്ത മഴ വാറങ്കൽ ജില്ലയിലെ നെൽകർഷകരെ ഏറെ ദുരിതത്തിലായി. വിൽപനയ്ക്കായി മാർക്കറ്റിലെത്തിച്ച വിളവ്, പെയ്‌ത മഴയിൽ ഒലിച്ചുപോയി. വർധനപേട്ട മണ്ഡലത്തിലെ ഇല്ലണ്ട, കടിരാല, ഉപ്പരപ്പള്ളി, വർദ്ധന്നപേട്ട്, ഡിസി തണ്ട, ദമ്മന്നപേട്ട് തുടങ്ങിയ വില്ലേജുകളിലെ നെല്ല് വിൽപ്പന കേന്ദ്രങ്ങളിൽ നിന്ന് നൂറുകണക്കിന് ക്വിൻ്റൽ ധാന്യങ്ങൾ മഴയില്‍ കുതിർന്നു. ഇല്ലണ്ട മാർക്കറ്റ് യാർഡിൽ 150 ക്വിൻ്റലോളം ഉണങ്ങിയ ധാന്യങ്ങൾ ഒലിച്ചുപോയി.

രണ്ട് മണിക്കൂറോളം പെയ്‌ത കനത്ത മഴയെത്തുടർന്ന് മഹബൂബാബാദ് ജില്ലയിൽ മുഴുവൻ വൈദ്യുതിയും നിലച്ചു. മൈലാരത്ത് ഗാന്ധിനഗറിലെ കേന്ദ്രത്തിൽ 300 ക്വിൻ്റലോളം ധാന്യങ്ങൾ മഴയിൽ കുതിർന്നു.

മഴ തുടരും: സംസ്ഥാനത്ത് ഈ മാസം 17 വരെ കാറ്റിനൊപ്പം മിതമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്‍റെ പശ്ചാത്തലത്തില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അദിലാബാദ്, ആസിഫാബാദ്, നിർമൽ, നിസാമാബാദ്, ജഗിത്യാല, സിറിസില്ല, മഹബൂബാബാദ്, വാറങ്കൽ, ഹനുമകൊണ്ട, നാരായണപേട്ട്, ഗഡ്‌വാല ജില്ലകളിൽ ചൊവ്വാഴ്‌ച ചാറ്റൽ മഴ ലഭിക്കും.

മഞ്ചിരിയാല, ഭദ്രാദ്രി, ഖമ്മം, നൽഗൊണ്ട, സൂര്യപേട്ട്, ജനഗാമ, സിദ്ദിപേട്ട്, വികാരാബാദ്, സംഗറെഡ്ഡി, മേദക്, കാമറെഡ്‌ഡി, മഹബൂബ്‌നഗർ, നാഗർകുർണൂൽ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്". ഹൈദരാബാദ് നഗരത്തിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകുന്നേരങ്ങളിലും രാത്രിയിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Also Read: മുംബൈയിൽ പരസ്യബോർഡ് തകർന്നുണ്ടായ അപകടം: മരണസംഖ്യ 14 ആയി, ഉടമയ്‌ക്കെതിരെ കേസെടുത്തു - MUMBAI HOARDING COLLAPSE ACCIDENT

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.