ഹൈദരാബാദ്: ബ്രിട്ടീഷ് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ആവേശമായി ഇന്ത്യക്കാരന്‍. തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയില്‍ നിന്നുളള ഉദയ് നാഗരാജുവാണ് ബ്രിട്ടിഷ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. നോർത്ത് ബെഡ്‌ഫോർഡ്‌ഷെയറിൽ നിന്ന് ലേബർ പാർട്ടിയുടെ സ്ഥാനാര്‍ഥിയയാണ് ഉദയ് മത്സരിക്കുന്നത്. പുതുതായി രൂപീകരിച്ച പാർലമെൻ്റ് മണ്ഡലമാണ് നോർത്ത് ബെഡ്‌ഫോർഡ്‌ഷെയര്‍.
സിദ്ദിപേട്ടില്‍ ഹനുമന്ത റാവുവിൻ്റെയും നിർമല ദേവിയുടെയും മകനായാണ് ഉദയ് നാഗരാജു ജനിക്കുന്നത്. ബ്രിട്ടനിലെ പ്രശസ്‌ത യൂണിവേഴ്‌സിറ്റിയായ കോളേജ് ഓഫ് ലണ്ടനിൽ നിന്ന് ഗവേണൻസില്‍ പിജി നേടി. അന്താരാഷ്ട്ര പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ അദ്ദേഹം പ്രശസ്‌തനാണ്. കൂടാതെ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ പ്രാവീണ്യമുളള ഒരു ഐടി പ്രൊഫഷണലും എഐ പോളിസി ലാബുകളുടെ സ്ഥാപകനുമാണ് അദ്ദേഹം.
സ്‌കൂൾ ഗവർണർ, സന്നദ്ധ പ്രവർത്തകൻ, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളിൽ ഒരു ദശാബ്‌ദക്കാലം വീടുവീടാന്തരം കയറി പ്രചാരണം നടത്തിയിട്ടുളള ആളാണ് ഉദയ്. അതുകൊണ്ട് തന്നെ അടിസ്ഥാന പ്രശ്‌നങ്ങളെ കുറിച്ച് ഉദയ്ക്ക് നല്ല ധാരണയുണ്ട്. മുൻ ഇന്ത്യന്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവുവും മുൻ രാജ്യസഭാ എംപി ക്യാപ്റ്റൻ ലക്ഷ്‌മികാന്ത റാവുവുമായി ഉദയ് നാഗരാജുവിന് നല്ല ബന്ധമുണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.
ഈ മാസം നടന്ന കൗൺസിലർ, മേയർ തെരഞ്ഞെടുപ്പുകളില്‍ എല്ലാം തന്നെ വിജയം ലേബർ പാർട്ടിക്കായിരുന്നു. അതുകൊണ്ട് ലേബർ പാർട്ടിയുടെ സ്ഥാനാര്‍ഥിയ ഉദയ് പാര്‍ലമെന്‍റില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
Also Read: ബ്രിട്ടന്‍ പോളിങ് ബൂത്തിലേക്ക്, ഋഷി സുനകിന്‍റെ ഭാവി തുലാസില്‍