ETV Bharat / bharat

'കെസിആർ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു'; കൃഷ്‌ണ-ഗോദാവരി ജലം പങ്കിട്ടതിൽ രേവന്ത് റെഡ്ഡി

കൃഷ്‌ണ-ഗോദാവരി ജലം പങ്കിട്ടതിനെ കുറിച്ച് ചർച്ച ചെയ്യണമെന്നും കെസിആർ, കെടിആർ, ഹരീഷ്, കവിത റാവു എന്നിവർ ചർച്ചയിൽ തീർച്ചയായും പങ്കെടുക്കണമെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.

Telangana CM Revanth Reddy  K Chandrashekhar Rao  രേവന്ത് റെഡ്ഡി തെലങ്കാന  കെസിആർ
Telangana CM Revanth Reddy
author img

By ETV Bharat Kerala Team

Published : Feb 5, 2024, 7:25 AM IST

ഹൈദരാബാദ് : കൃഷ്‌ണ-ഗോദാവരി ജലം പങ്കിടുന്നതിൽ (water-sharing of Krishna and Godavari) മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു (KCR) തെലങ്കാനയിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി (Telangana CM Revanth Reddy). തെലങ്കാനയിലെ ജലസേചന പദ്ധതികളെ കുറിച്ചുള്ള രേഖകൾ കോൺഗ്രസ് സർക്കാർ പുറത്തുവിടും. വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിൽ കൃഷ്‌ണ-ഗോദാവരി ജലം പങ്കിട്ടതിനെ കുറിച്ച് ചർച്ച ചെയ്യാൻ കെസിആറിനെയും സംഘത്തെയും അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്‌തു.

'കെസിആർ, കെടിആർ (KTR), ഹരീഷ് (Harish), കവിതാ റാവു (Kavitha Rao) എന്നിവർ സംവാദത്തിൽ പങ്കെടുക്കണം. ചർച്ചയിൽ പങ്കെടുത്ത് സത്യസന്ധതയും ആത്മാർഥതയും തെളിയിക്കുക. കെസിആറിനും സംഘത്തിനും സംവാദത്തിന് സർക്കാർ മതിയായ സമയം നൽകും. സത്യം ജയിക്കണം. ആരാണ് തെലങ്കാനയോട് അനീതി കാണിച്ചതെന്ന് ജനങ്ങൾക്ക് അറിയണം'- രേവന്ത് റെഡ്ഡി കൂട്ടിച്ചേർത്തു.

തെലങ്കാനയിലേക്ക് വരേണ്ട വെള്ളം ആന്ധ്രാപ്രദേശിലേക്ക് തിരിച്ചുവിടാൻ മുൻ ബിആർഎസ് സർക്കാർ സമ്മതിച്ചു. വഞ്ചനാപരമായ പ്രചാരണങ്ങളിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബിആർഎസ് നേതാക്കൾ ശ്രമിക്കുന്നത്. ആന്ധ്രാപ്രദേശ് പുനഃസംഘടന നിയമം (Andhra Pradesh Reorganization Act) അംഗീകരിച്ച് കൃഷ്‌ണ, ഗോദാവരി ജലവിതരണം കേന്ദ്രത്തിന് കൈമാറാൻ അനുമതി നൽകിയത് കെസിആർ സർക്കാരാണ് എന്നും അദ്ദേഹം ആരോപിച്ചു.

വിഷയത്തെ ടിആർഎസ് എതിർത്തില്ലെന്ന് മാത്രമല്ല കെസിആറിവന്‍റെ വോട്ടോടെ നിയമം നടപ്പാക്കുകയായിരുന്നു. ഇതിന് ഉത്തരവാദികൾ കെസിആറും കെ കേശവ റാവുവുമാണ് (K Kesava Rao). തെലങ്കാനയ്ക്ക് 299 ടിഎംസി ജലം അനുവദിക്കാൻ കെസിആറും ഹരീഷും ഒപ്പുവക്കുകയായിരുന്നു. തെലങ്കാനയ്ക്ക് 50 ശതമാനം വിഹിതം വേണമെന്ന് ശഠിക്കാതെ അനീതി ചെയ്‌തുവെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം രേവന്ത് റെഡ്ഡിയുടേത് വെറും ആരോപണങ്ങൾ മാത്രമാണെന്നാണ് ബിആർഎസ് വക്താവ് ദസോജു ശ്രാവണിന്‍റെ പ്രതികരണം (Dasoju Srravan said). മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ തെലങ്കാന സർക്കാർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ (INC) എടിഎം ആയി മാറിയിരിക്കുന്നു. അവരുടെ രാഷ്ട്രീയ ഗൂഢാലോചനകൾക്കായി കോൺഗ്രസ് പാർട്ടി പൊതുജനങ്ങളുടെ പണം ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഈ കാപട്യത്തെയും ഇരട്ടത്താപ്പിനെയും പൊതുപണം ദുരുപയോഗം ചെയ്യുന്നതിനെയും കുറിച്ച് തെലങ്കാനയിലെ ജനങ്ങൾ അറിയേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.