ETV Bharat / bharat

'വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ജെഡിയു അവസാനിക്കും'; ആര്‍ജെഡി നേതാവ് തേജസ്വി യാദവ്

വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ജെഡിയു അവസാനിക്കുമെന്നും അദ്ദേഹം ക്ഷീണിതനായ മുഖ്യമന്ത്രിയാണെന്നും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു.

ആര്‍ജെഡി നേതാവ് തേജസ്വി യാദവ്  നിതീഷ് കുമാർ ബിഹാർ  Nitish Kumar Bihar  Tejashwi Yadav against Nitish Kumar
Tejashwi Yadav
author img

By ETV Bharat Kerala Team

Published : Jan 28, 2024, 7:04 PM IST

പട്‌ന: മഹാസഖ്യം വിട്ട് എന്‍ഡിഎയുമായി ചേർന്ന നിതീഷ് കുമാറിനെ വിമര്‍ശിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് (RJD leader Tejashwi Yadav). വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ (Lok Sabha polls) ജെഡിയു അവസാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിതീഷ് കുമാർ (Nitish Kumar) ക്ഷീണിതനായ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിക്ക് തേജസ്വി യാദവ് മുന്നറിയിപ്പ് നൽകുകയും ചെയ്‌തു. നിതീഷ് കുമാറിന് സഖ്യകക്ഷികളുമായി ക്രെഡിറ്റ് പങ്കിടുന്നത് ഇഷ്‌ടമല്ല. തങ്ങളുടെ സർക്കാരിന്‍റെ പല നേട്ടങ്ങളുടെയും ക്രെഡിറ്റ് എനിക്ക് ലഭിക്കുന്നതിൽ നിതീഷ് കുമാറിന് പ്രശ്‌നമുണ്ടായിരുന്നു എന്നാണ് തോന്നുന്നത്. അതുകൊണ്ട് ബിജെപിക്ക് ഇതൊരു മുന്നറിയിപ്പാണെന്നും തേജസ്വി യാദവ് പറഞ്ഞു. 'പക്ഷം മാറുന്നതിന് നിതീഷ് എന്ത് ഒഴികഴിവുകൾ പറഞ്ഞാലും, ലോക്‌സഭ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻ്റെ ജെഡിയു (ഖതം ഹോനെ വാലാ ഹേ) അവസാനിക്കും' എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ആരോപിച്ച് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി രംഗത്തെത്തി (AIMIM president Asaduddin Owaisi). നിതീഷ് കുമാറും തേജസ്വി യാദവും പ്രധാനമന്ത്രിയും ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒവൈസി ബിജെപിയുടെ ബി ടീമാണെന്ന് ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ പറയാറുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ അദ്ദേഹം നാണമില്ലാതെ ആ പാർട്ടിയുടെ കൂട്ടത്തിൽക്കൂടി എന്നും അദ്ദേഹം പറഞ്ഞു. (ജെഡി(യു), ആർജെഡി, ബിജെപി എന്നീ മൂന്ന് പാർട്ടികളും ഒരുമിച്ച് ബിഹാറിലെ ജനങ്ങളെ വാഗ്‌ദാനങ്ങൾ നൽകി വഞ്ചിച്ചു. ഇതിൽ നിതീഷ് കുമാറിൻ്റെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിതീഷ് കുമാർ വീണ്ടും ബിജെപിയിലേക്ക് പോകുമെന്ന് താൻ ഏറെ നാളായി പറയുന്നുണ്ടെന്നും ഒവൈസി പറഞ്ഞു.

തേജസ്വി യാദവിന് നേരെയും ഒവൈസി വിമർശനുമന്നയിച്ചു. 'ബിഹാറിൽ എഐഎംഐഎമ്മിൻ്റെ നാല് എംഎൽഎമാരെ ആർജെഡി നേരത്തെ അവരുടെ പക്ഷത്ത് ചേർത്തിരുന്നു. അതേ കളിയാണ് ഇപ്പോൾ സംഭവിച്ചത്. എനിക്ക് തേജസ്വി യാദവിനോട് ഒരു കാര്യം ചോദിക്കാൻ ആഗ്രഹമുണ്ട്. ഇപ്പോൾ എന്താണ് തോന്നുന്നത്? ഞങ്ങളുടെ നാല് എംഎൽഎമാരെ നിങ്ങൾ കൊണ്ടുപോയി. നിങ്ങളുടെ മനസിൽ ഇപ്പോൾ എന്തെങ്കിലും വേദന തോന്നുന്നുണ്ടോ? നിങ്ങൾ ഞങ്ങളോട് കളിച്ച കളി അങ്ങനെ തന്നെ നിങ്ങൾക്കും സംഭവിച്ചുവെന്ന് മനസിലായോ' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിഹാറിലെ ജനങ്ങൾ വഞ്ചിക്കപ്പെട്ടുവെന്നും സംസ്ഥാനത്തിൻ്റെ വികസനം സ്‌തംഭിച്ചിരിക്കുകയാണെന്നും എഐഎംഐഎം നേതാവ് ചൂണ്ടിക്കാട്ടി.

Also read: 'ആയാറാം ഗയാറാം പോലെ' ; നിതീഷ് പോകുമെന്ന് അറിയാമായിരുന്നുവെന്ന് ഖാർഗെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.