ETV Bharat / bharat

'മലക്കം മറിയുന്നതിൽ റെക്കോഡിട്ടയാളാണ് നിതീഷ് കുമാർ': പരിഹാസവുമായി തേജസ്വി യാദവ് - ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

മൂന്ന് വർഷത്തിനിടെ മൂന്ന് തവണ സത്യപ്രതിജ്ഞ ചെയ്‌തയാളാണ് നിതീഷ് കുമാറെന്നും മലക്കം മറിയുന്നതിൽ അദ്ദേഹം റെക്കോഡിട്ടിട്ടുണ്ടെന്നും തേജസ്വി യാദവ് പറഞ്ഞു.

tejashwi yadav  nitish kumar  bihar politics  ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ  തേജസ്വി യാദവ്
Tejashwi Yadav
author img

By ETV Bharat Kerala Team

Published : Feb 25, 2024, 3:25 PM IST

ഗയ: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരിഹസിച്ച് മുൻ ഉപമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവുമായ തേജസ്വി യാദവ് (Tejashwi Yadav). മൂന്ന് വർഷത്തിനിടെ മൂന്ന് തവണ സത്യപ്രതിജ്ഞ ചെയ്‌തയാളാണ് ഭാരതീയ ജനത പാർട്ടി മുഖ്യമന്ത്രി നിതീഷ് കുമാർ (Nitish Kumar). മലക്കം മറിയുന്നതിൽ നിതീഷ് കുമാർ റെക്കോഡ് നിലനിർത്തുന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

മാർച്ച് മൂന്നിന് പട്‌നയിൽ ആർജെഡി സംഘടിപ്പിക്കുന്ന റാലിയിൽ (RJD Rally in Patna) പങ്കെടുക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്‌തു. പട്‌നയിലെ റാലിയിൽ പങ്കെടുക്കാൻ നിങ്ങൾ എത്തുന്നതോടെ എൻഡിഎയുടെ തകർച്ച ആരംഭിക്കും. തന്‍റെ പിതാവ് ലാലു പ്രസാദ് യാദവിന് (Lalu Prasad Yadav) ഓപ്പറേഷൻ കഴിഞ്ഞിരിക്കുകയാണ്. എല്ലാ സ്ഥലങ്ങളിലും പോകാൻ കഴിയില്ല. എന്നാൽ, മാർച്ച് മൂന്നിന് നടക്കുന്ന റാലിയിൽ അദ്ദേഹം പങ്കെടുക്കുമെന്നും തേജസ്വി യാദവ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ വ്യാഴാഴ്‌ച (ഫെബ്രുവരി 22) ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെയും മകൻ തേജസ്വി യാദവിനെയും പരിഹസിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് രംഗത്തെത്തിയിരുന്നു. ഇരുവരും കുടുംബ രാഷ്ട്രീയത്തിൽ കുടുങ്ങിക്കിടക്കുന്നവരാണ് എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ആരോപണം. അതേസമയം, തേജസ്വി യാദവിൻ്റെയും മുൻ സർക്കാരിലെ മന്ത്രിമാരുടെയും കീഴിലുള്ള വകുപ്പുകളുടെ പ്രവർത്തനം അവലോകനം ചെയ്യാൻ നിതീഷ് കുമാർ സർക്കാർ ഉത്തരവിട്ടു.

കഴിഞ്ഞ ദിവസം നിയമസഭയില്‍ നിതീഷ്‌കുമാറും ലാലു പ്രസാദ് യാദവും സന്തോഷത്തോടെ അഭിവാദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. കൂടിക്കാഴ്‌ചയില്‍ ലാലു പ്രസാദിന് പിന്നിലായി മകന്‍ തേജസ്വി യാദവും ഉണ്ടായിരുന്നു. എന്നാല്‍ നിതീഷ് കുമാറിനോട് ലാലുവിനുള്ള സമീപനമല്ല തേജസ്വിക്കുള്ളത്.

രാഹുൽ ഗാന്ധി (Rahul Gandhi) നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ (Bharat Jodo Nyay Yatra) നിതീഷ് കുമാറിനെതിരെ തേജസ്വി യാദവ് രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. 'നമ്മുടെ മുഖ്യമന്ത്രി എങ്ങനെയുള്ള ആളാണെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം, അദ്ദേഹം ആരെയും ചെവികൊള്ളുകയില്ല. മരിച്ചാലും ബിജെപിയിലേക്ക് പോകില്ല എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. 2024ല്‍ എന്ത് വിലകൊടുത്തും ബിജെപിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം നിന്നത്. എന്നാല്‍, ഒരു തളര്‍ന്ന മുഖ്യമന്ത്രിയെയാണ് നമ്മള്‍ നിയമിച്ചത്' എന്നായിരുന്നു തേജസ്വി യാദവ് പറഞ്ഞത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.