ETV Bharat / bharat

ആന്ധ്രയുടെ അമരക്കാരനാകാന്‍ ചന്ദ്രബാബു നായിഡു; സത്യപ്രതിജ്ഞ ഈ മാസം തന്നെ; മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ക്ക് സാധ്യത - N Chandrababu Naidu oath - N CHANDRABABU NAIDU OATH

പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ശേഷം എൻ ചന്ദ്രബാബു നായിഡു ഈ മാസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

N CHANDRABABU NAIDU OATH ജൂൺ 12 TDP LEADER N CHANDRABABU NAIDU  PM NARENDRA MODI
N CHANDRABABU NAIDU WILL TAKE OATH ON JUNE 12 (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 6, 2024, 3:22 PM IST

ആന്ധ്രാപ്രദേശ്: തെലുഗുദേശം നേതാവ് നാരാ ചന്ദ്രബാബു നായിഡു ഈ മാസം 12 ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഈ മാസം 8 നോ 9 നോ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ശേഷമാകും ചന്ദ്രബാബു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. എൻഡിഎയുടെ സഖ്യകക്ഷികളും പരിപാടിയിൽ പങ്കെടുക്കാൻ സാധ്യതയുള്ളതിനാലാണ് തെലുഗുദേശം പാര്‍ട്ടി ഈ തീരുമാനമെടുത്തതെന്നാണ് അറിയുന്നത്.

ബിജെപി പാർലമെന്‍ററി യോഗത്തിന് ശേഷം ഒരിക്കൽ കൂടി എൻഡിഎ നേതാക്കളുടെ യോഗം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. സഖ്യത്തിലെ എല്ലാ എംപിമാരും എൻഡിഎ യോഗത്തിൽ പങ്കെടുക്കണമെന്നാണ് തീരുമാനം. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങ് ഈ മാസം 8 നോ 9 നോ നടക്കുമെന്നും അതിനുശേഷം ചന്ദ്രബാബു സത്യപ്രതിജ്ഞ ചെയ്യുമെന്നും ടിഡിപി വൃത്തങ്ങൾ അറിയിച്ചു. ചന്ദ്രബാബുവിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

പുതിയ സംസ്ഥാന ക്യാബിനറ്റ് മന്ത്രിമാർ: സഖ്യകക്ഷികളായ ജനസേനയും ബിജെപിയും ചന്ദ്രബാബു മന്ത്രിസഭയിൽ പങ്കാളികളാകുമോ? ചേരുകയാണെങ്കിൽ ആ പാർട്ടികളിൽ നിന്ന് ആരായിരിക്കും ചന്ദ്രബാബു മന്ത്രിസഭയിൽ പങ്കാളികളാകുക? ടിഡിപിയിൽ നിന്ന് ആരെ തെരഞ്ഞെടുക്കും? എന്നിങ്ങനെയുള്ള വിഷയങ്ങളിൽ ഇപ്പോൾ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. പദയാത്രയിലൂടെ ടിഡിപി അധികാരത്തിലെത്തുന്നതിൽ സജീവമായിരുന്ന പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ലോകേഷ് ഇത്തവണ മന്ത്രിസഭയിലെത്തുമോ? അതോ പാർട്ടിയുടെ പ്രധാന ചുമതലകൾ ഏറ്റെടുക്കുമോ എന്നതും ചർച്ചയാകുന്നുണ്ട്. ഈ തെരഞ്ഞെടുപ്പിൽ നിരവധി നേതാക്കളെ ജനങ്ങൾ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ചു. ക്ലീൻ ഇമേജുള്ള നേതാക്കളെ ചന്ദ്രബാബു ഇത്തവണ അനുകൂലിക്കുമെന്നാണ് കരുതുന്നത്.

നേതാക്കൾ തമ്മിൽ കടുത്ത മത്സരം: പാർട്ടിയിൽ യുവാക്കളുടെ പ്രാധാന്യം കുറച്ചുകാലമായി വർധിച്ചുവരികയാണ്. സ്‌ത്രീകൾക്ക് അതേ നിലവാരം നൽകണമെന്ന് അവർ ആഗ്രഹിച്ചാലും ചില നിയന്ത്രണങ്ങൾ കാരണം അത് സാധ്യമായിരുന്നില്ല. എന്നാൽ ഇത്തവണ മുതിർന്നവരേക്കാൾ യുവാക്കൾക്കും ദുർബ്ബല വിഭാഗങ്ങൾക്കും വനിതകൾക്കും മുൻഗണന നൽകാൻ അവസരമുണ്ടെന്ന ചർച്ചയാണ് ഉയരുന്നത്. പാർട്ടി സ്ഥാനാർഥി നിർണയത്തിൽ പോലും മുൻ കാലങ്ങളേക്കാൾ കൂടുതൽ വനിതകൾക്കും യുവാക്കൾക്കും ഇത്തവണ അവസരം ലഭിച്ചിട്ടുണ്ട്.

കഡപ്പയിൽ മാധവി റെഡ്ഡിയും പുട്ടപർത്തിയിൽ സിന്ധുര റെഡ്ഡിയും പെനുകൊണ്ടയിൽ സവിതയും ആദ്യമായി രായലസീമ ജില്ലകളിൽ മത്സരിച്ച് വിജയിച്ചു. എസ്‌സി വിഭാഗത്തിൽ നിന്ന് ബന്ദാരു ശ്രാവണി, നെലവാല വിജയശ്രീ, എസ്‌ടി വിഭാഗത്തിൽ നിന്ന് ശിരിഷാദേവി, ജഗദീശ്വരി ബിസി വിഭാഗത്തിൽ നിന്ന് മാധവി, യനമല ദിവ്യ, സവിത എന്നിവരും വിജയിച്ചു.

ഇവരിൽ ഒന്നോ രണ്ടോ പേർക്ക് മന്ത്രിസഭയിൽ അവസരം ലഭിച്ചേക്കുമെന്ന ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. രായൽസീമയിൽ നിന്ന് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടവരില്‍ കൂടുതലും വനിതകളാണ് . തെരഞ്ഞെടുക്കപ്പെട്ടവരിൽ രണ്ടാം തവണയും നിയമസഭംഗമായി ജയിച്ചവർക്ക് അവസരം നൽകണമെങ്കിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട സൗമ്യ, അനിത തുടങ്ങിയവർക്ക് മുൻഗണന നൽകാം. വിജയനഗരത്ത് നിന്ന് വിജയിച്ച പാർട്ടിയിലെ ഏറ്റവും മുതിർന്ന നേതാവ് അശോക ഗജപതിരാജുവിന്‍റെ മകൾ അദിതി ഗജപതി രാജുവിന്‍റെ പേര് പരിഗണിക്കുമെന്നും റിപ്പോർട്ടുണ്ട്.

ലോകേഷ് മന്ത്രിസഭയിലുണ്ടാകുമോ: ശ്രീകാകുളത്ത് നിന്ന് അച്ചൻനായിഡു, കൂന രവികുമാർ, വിജയനഗരത്തിൽ നിന്ന് മുരളി മോഹൻ, ആർവിഎസ്‌കെ രംഗ റാവു, കലാ വെങ്കിട റാവു, അതുപോലെ വിശാഖപട്ടണത്തിൽ നിന്നുള്ള ഗന്ത ശ്രീനിവാസ റാവു, അയ്യണ്ണ പത്രാഡു, പല്ല ശ്രീനിവാസ റാവു. കിഴക്കൻ ഗോദാവരി ജില്ലയിൽ നിന്നുള്ള യാനമല രാമകൃഷ്‌ണുഡു, ചൈനരാജപ്പ, ജ്യോതുല നെഹ്‌റു, ബുച്ചയ്യ ചൗധരി, നല്ലമില്ലി രാമകൃഷ്‌ണ റെഡ്ഡി. പശ്ചിമ ഗോദാവരിയിൽ നിന്നുള്ള പിതാനി സത്യനാരായണ, നിമ്മല രാമനായാട്, രഘുരാമകൃഷ്‌ണം രാജ. കൃഷ്‌ണ ജില്ലയിൽ നിന്നുള്ള പാർത്ഥസാരഥി, ഗദ്ദേ രാംമോഹൻ, കൊല്ലു രവീന്ദ്ര, ബോണ്ട ഉമ, ചിന്ന താത്തയ്യ. ഗുണ്ടൂർ ജില്ലയിൽ നിന്നുള്ള കണ്ണ ലക്ഷ്‌മിനാരായണ, ആനന്ദ ബാബു, ധൂളിപള്ള നരേന്ദ്രൻ, യരപതിനേനി ശ്രീനിവാസ റാവു, ശ്രാവൺ കുമാർ എന്നിവരുടെ പേരുകളും പരിഗണനയിലായേക്കുമെന്ന് ചർച്ചയുണ്ട്.

ലോകേഷിന് മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കുമോ ഇല്ലയോ എന്നതിനെ ആശ്രയിച്ച് ഗുണ്ടൂർ ജില്ലയിൽ മറ്റ് ചില മുതിർന്ന പേരുകളും പരിഗണിക്കാം എന്നും ചർച്ചയുണ്ട്. പ്രകാശം ജില്ലയിൽ നിന്നുള്ള ഗോട്ടിപതി രവികുമാർ, സാംബശിവറാവു, വിജയകുമാർ, ബാല വീരാഞ്ജനേയസ്വാമി. നെല്ലൂർ ജില്ലയിൽ നിന്നുള്ള നാരായണ, രാമനാരായണ റെഡ്ഡി, ചന്ദ്രമോഹൻ റെഡ്ഡി. ചിറ്റൂർ ജില്ലയിൽ നിന്നുള്ള നല്ലാരി കിഷോർ കുമാർ റെഡ്ഡി, അമർനാഥ് റെഡ്ഡി എന്നിവർക്കൊപ്പം പട്ടികജാതി വിഭാഗത്തിൽ നിന്ന് ഒരാളെ കൂടി പരിഗണിക്കാനാണ് സാധ്യത. പയ്യാവുല കേശവ്, കലുവ ശ്രീനിവാസുലു, അനന്തപൂർ ജില്ലയിൽ നിന്നുള്ള പരിതാല സുനിത, കോട്‌ല സൂര്യപ്രകാശ് റെഡ്ഡി, കർണൂൽ ജില്ലയിൽ നിന്നുള്ള ബിസി ജനാർദൻ റെഡ്ഡി, സുധാകർ യാദവ്, മാധവിറെഡ്ഡി, കടപ്പ ജില്ലയിൽ നിന്നുള്ള ഭൂമി റെഡ്ഡി രാംഗോപാൽ റെഡ്ഡി എന്നിവരുടെ പേരുകളാണ് പാർട്ടി വൃത്തങ്ങളിൽ ചർച്ച ചെയ്യുന്നത്.

ഇവ കൂടാതെ, പ്രദേശങ്ങൾ, സമുദായങ്ങൾ, യുവാക്കൾ, സ്‌ത്രീകൾ എന്നിവയുടെ സന്തുലിതാവസ്ഥയെ അടിസ്ഥാനമാക്കി ചില മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും ഉണ്ടായേക്കാം. ടിഡിപിക്ക് കേന്ദ്രമന്ത്രിസഭയിൽ ചേരാം. എംപിമാരിൽ ആർക്കൊക്കെ അവസരം ലഭിക്കും എന്നതിനെ ആശ്രയിച്ച്, അതാത് സമുദായങ്ങളിലും ജില്ലകളിലുമുള്ള ചിലരുടെ സാധ്യതകളെ അത് ബാധിച്ചേക്കാം. ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ഫാറൂഖ്, നസീർ, ഷാജഹാൻ ബാഷ എന്നിവരെ മന്ത്രിസഭയിലേക്ക് തെരഞ്ഞെടുത്തു.

പവൻ കല്യാണിന്‍റെ സ്ഥാനം: ജനസേന അധ്യക്ഷൻ പവൻ കല്യാൺ മന്ത്രിസഭയിൽ ചേരുമോ എന്നതിനെപ്പറ്റി പാർട്ടി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. മന്ത്രിസഭയിലെത്തിയാൽ ഉപമുഖ്യമന്ത്രി പദവും അദ്ദേഹത്തിൻ്റെ നിലവാരത്തിനനുസരിച്ചുള്ള പ്രധാന വകുപ്പുകളും ഏറ്റെടുക്കാൻ അദ്ദേഹത്തിന് അവസരമുണ്ട്. എസ്‌സി, എസ്‌ടി, ഒബിസി വിഭാഗക്കാരും മറ്റ് ഉന്നത ജാതികളിലെ എംഎൽഎമാരും ജനസേനയെ പ്രതിനിധീകരിച്ച് വിജയിച്ചതിനാൽ ഒരു വിഭാഗത്തിൽ നിന്ന് പരമാവധി നാല് പേർക്ക് മാത്രം പ്രാതിനിധ്യം ലഭിക്കുമെന്ന ചർച്ചയുമുണ്ട്. മുതിർന്ന എംഎൽഎ നദെന്ദ്‌ല മനോഹറിൻ്റെ പേരും ഉണ്ടാകുമെന്നാണ് സൂചന. കൊണത്തല രാമകൃഷ്‌ണൻ്റെ പേര് ഒബിസിയിൽ നിന്നും പരിഗണിച്ചേക്കും.

ബിജെപിയിൽ നിന്ന് രണ്ട് പേർക്ക് മന്ത്രിസഭയിൽ ഇടം ലഭിച്ചേക്കും. 2014 ൽ ബിജെപിയുമായി ചേർന്ന് മന്ത്രിസഭ രൂപീകരിച്ചപ്പോൾ അഞ്ച് എംഎൽഎമാരിൽ രണ്ട് പേർക്ക് അവസരം ലഭിച്ചു. ഇത്തവണ എട്ട് പേരുണ്ടെങ്കിലും പരമാവധി രണ്ട് പേർക്ക് മാത്രമേ ഇടം ലഭിക്കുകയുള്ളു. മുതിർന്ന നേതാക്കളായ സുജന ചൗധരി, കാമിനേനി ശ്രീനിവാസ്, സത്യകുമാർ, പാർത്ഥസാരഥി എന്നിവരുടെ പേരുകൾ പരിഗണിച്ചേക്കും. ജനസേനയിൽ നിന്നും ബിജെപിയിൽ നിന്നും ഏത് ജില്ല, ഏത് വിഭാഗം തെരഞ്ഞെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ടിഡിപി എംഎൽഎമാരുടെ സാധ്യതകളെ തീരുമാനിക്കുക.

ALSO READ : 'ബിആര്‍എസ് വോട്ടുമറിച്ചു' ; കെസിആറിൻ്റെ കുടുംബം ബിജെപിക്ക് ആത്മാഭിമാനം പണയംവച്ചെന്ന് രേവന്ദ് റെഡ്ഡി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.