ETV Bharat / bharat

തമിഴ് തായ് വാഴ്ത്ത് വിവാദം പുകയുന്നു; മാപ്പ് പറഞ്ഞ് ദൂരദർശൻ, പരസ്‌പരം പോരടിച്ച് മുഖ്യമന്ത്രിയും ഗവർണറും

മുഖ്യമന്ത്രി വംശീയമായി അധിക്ഷേപിച്ചെന്ന് ഗവർണർ. ഗവർണറെ തിരിച്ച് വിളിക്കണമെന്ന് കേന്ദ്രത്തോട് സ്‌റ്റാലിൻ.

author img

By ETV Bharat Kerala Team

Published : 2 hours ago

RAJ BHAVAN RESPONDS CONTROVERSY  DOORDARSHAN APOLOGIZES TAMIL NADU  GOVERNOR R N RAVI AGAINST STALIN  STALIN SLAMS GOVERNOR RN RAVI
Tamil Nadu Chief Minister MK Stalin, Governor RN Ravi (ETV Bharat)

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ ഗവർണർ പോരിന് വഴി തുറന്ന് തമിഴ് തായ് വാഴ്ത്ത് വിവാദം. ഗവർണർ മുഖ്യാതിഥിയായെത്തിയ ദൂരദർശൻ പരിപാടിയിൽ സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്ത്തിലെ ഒരു ഭാഗം വിട്ടുപോയതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. 'ദ്രാവിഡ നാട്' എന്ന ഭാഗമാണ് ചടങ്ങിനിടെ ഗാനം ആലപിക്കുമ്പോള്‍ വിട്ടുപോയത്.

ചെന്നൈ ദൂരദർശന്‍റെ സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ഹിന്ദി മാസാചരണ പരിപാടിയിലാണ് സംഭവം നടന്നത് എന്നതാണ് വിവാദങ്ങൾ ഉരുത്തിരിയാനുള്ള പ്രധാന കാരണം. പൊതുവെ തമിഴരോടും ദ്രാവിഡ ഭാഷയോടും വിവേചനമുള്ള ഗവർണറെ തൃപ്‌തിപ്പെടുത്താൻ ദൂരദർശൻ മനപ്പൂർവം ദ്രാവിഡ ഭാഗം ഒഴിവാക്കിയതാണെന്നാണ് പ്രധാനമായും ഉയർന്ന ആരോപണം.

തെറ്റ് പറ്റിയതിൽ ഗവർണർക്ക് പങ്കില്ലെന്ന് രാജ്ഭവൻ പ്രതികരിച്ചു. സംഭവത്തെ തുടർന്ന് ഗവർണറെ തിരിച്ച് വിളിക്കണമെന്ന് മുഖ്യമന്ത്രി സ്‌റ്റാലിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഭരണഘടന പദവിയുടെ വില കളഞ്ഞെന്നും വംശീയമായി അധിക്ഷേപിച്ചുവെന്നും ഗവർണർ ആരോപിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം സംഭവത്തിൽ മാപ്പ് പറഞ്ഞ് ദൂരദർശൻ വാർത്താ കുറിപ്പ് പുറത്തിറക്കി. തമിഴ് ഭാഷയോട് അനാദരവ് കാണിച്ചിട്ടില്ലെന്നും പാടിയവരുടെ അശ്രദ്ധയാണ് സംഭവത്തിന് കാരണമെന്നുമാണ് ദൂരദർശൻ നൽകുന്ന വിശദീകരണം.

Also Read:'ദേശീയ ഭാഷയല്ല, മറ്റ് ഭാഷാസംസ്ഥാനങ്ങളില്‍ ഹിന്ദി കൊണ്ടാടേണ്ട': നരേന്ദ്ര മോദിയ്‌ക്ക് സ്റ്റാലിന്‍റെ കത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.